ഡ്രോപ്പ് ആന്‍ഡ് പ്ലേ ഇന്‍ഡക്ഷന്‍ സ്പീക്കറുമായി സീബ്രോണിക്‌സ്

ഡ്രോപ്പ് ആന്‍ഡ് പ്ലേ ഇന്‍ഡക്ഷന്‍ സ്പീക്കറുമായി സീബ്രോണിക്‌സ്

ചെന്നൈ: മുന്‍നിര ഐടി പെരിഫറല്‍സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആംപ്ലിഫൈ എന്ന പേരില്‍ വയര്‍ലെസ് ഓഡിയോ ആംപ്ലിഫയര്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ വിപണിയിലിറക്കി. 999 രൂപയാണ് വില. ഏതാണ്ട് 330 ഗ്രാം ഭാരമുള്ള ഉപകരണത്തില്‍ മികച്ച ശബ്ദവിന്യാസത്തിനായി ഇന്‍ഡക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ചിട്ടുള്ള സ്പീക്കറാണുള്ളത്. ബ്ലൂടൂത്ത്, വൈ-ഫൈ സംവിധാനങ്ങളിലാതെ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ ഓണ്‍ ചെയ്യുകയും സപീക്കറിന്റെ മൊബീല്‍ ഹോള്‍ഡറില്‍ മൊബീല്‍ വയ്ക്കുകയും ചെയ്താല്‍ സംഗീതം ആസ്വദിക്കാനും കഴിയും. ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണുകള്‍ക്കും യോജിക്കുന്ന തരത്തിലാണ് ഉല്‍പ്പന്നത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.

സംഗീത പ്രേമികള്‍ നിലവിലെ സംഗീതാസ്വദന രീതികളില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്ന കാലമാണിതെന്ന് സീബ്രോണിക്‌സ് ഡയറക്റ്റര്‍ പ്രദീപ് ജോഷി അഭിപ്രായപ്പെട്ടു. വയര്‍ലൈസ് തീതി ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ ഇന്ന് ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവയ്ക്കുമപ്പുറത്തുള്ള മാര്‍ഗങ്ങളാണ് തേടുന്നത്. ഇതിനാലാണ് വയര്‍ലെസ് ഓഡിയോ ആബ്ലിഫയര്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ എന്ന ആശയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റബ്ബര്‍ ഫിനിഷിങ്ങുള്ള ആംപ്ലിഫൈയുടെ കീഴ്ഭാഗത്ത് ഒരു റബ്ബര്‍ ഗ്രിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ നല്‍കിയിട്ടുള്ള ലി-അയണ്‍ ബാറ്ററിക്ക് 1000 എംഎഎച്ച് ശേഷിയുണ്ട്. ഇന്‍ഡക്ഷന്‍ മോഡ് വഴിയുള്ള പ്ലേബാക്ക് സമയവും ഓക്‌സ് മോഡും 6 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിലായിരിക്കും.

Comments

comments

Categories: Branding

Related Articles