ലോകേഷ് രാഹുലിനെ തിരിച്ച് വിളിച്ച് ടീം ഇന്ത്യ

ലോകേഷ് രാഹുലിനെ തിരിച്ച് വിളിച്ച് ടീം ഇന്ത്യ

 

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ടീം ഇന്ത്യയിലേക്ക് ഓപ്പണര്‍ ലോകേഷ് രാഹുലിനെ സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചു. ലോകേഷ് രാഹുലിനും ശിഖര്‍ ധവാനും പകരം ടീമിലെത്തിയ ഗൗതം ഗംഭീറിന് രാജ്‌കോട്ട് ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതാണ് രാഹുലിനെ തിരിച്ച് വിളിക്കാന്‍ കാരണമായത്.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് രാഹുല്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്. പിന്നീട് മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാനും പരിക്കേറ്റതോടെയാണ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഗൗതം ഗംഭീര്‍ ടീമിലെത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ തിളങ്ങാനാവാത്തത് ഗംഭീറിന് തിരിച്ചടിയായിരിക്കുകയാണ്.

നാളെ വിശാഖപട്ടണത്ത് തുടങ്ങുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ മുരളി വിജയിനൊപ്പം ലോകേഷ് രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2014ല്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച രാഹുല്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ 562 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Sports