നാനോയുടെ ഭാവിയില്‍ പ്രതിസന്ധി

നാനോയുടെ ഭാവിയില്‍ പ്രതിസന്ധി

 

മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ ബജറ്റ് കാറായ നാനോ ഉല്‍പ്പാദനം തുടരണോ നിര്‍ത്തണോ എന്ന കാര്യത്തില്‍ കമ്പനി പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ടാറ്റാ സണ്‍സിന്റെ പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രിയുടെ വാദത്തെ ശരിവെക്കുന്ന രീതിയിലാണ് നാനോ കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.

നഷ്ടമുണ്ടാകുന്ന നാനോ കാറിന്റെ ഉല്‍പ്പാദനം നിര്‍ത്തിവെക്കണമെന്ന് മിസ്ട്രി ആവശ്യപ്പെട്ടതോടെ ഉടലെടുത്ത വാദങ്ങളും പ്രതിവാദങ്ങളുമാണ് നാനോ വിഷയത്തെ മുഖ്യധാരയിലെത്തിച്ചത്. ഉല്‍പ്പാദന ചെലവ് കാറിന്റെ വിലയേക്കാള്‍ കൂടുതലാണെന്നും ചില വൈകാരിക കാരണങ്ങളാലാണ് ഉല്‍പ്പാദനം നിര്‍ത്തിവെക്കാന്‍ ഗ്രൂപ്പ് തയാറാകാത്തതെന്നുമായിരുന്നു മിസ്ട്രിയുടെ ആരോപണം.
ഏഴ് വര്‍ഷം മുന്‍പ് ടാറ്റാ മോട്ടോഴ്‌സ് നാനോ കാര്‍ അവതരിപ്പിച്ചപ്പോള്‍ കമ്പനിയുടെ പ്രതീക്ഷകള്‍ക്ക് ആകാശത്തോളം ഉയര്‍ച്ചയുണ്ടായിരുന്നു. ജനങ്ങളുടെ കാര്‍ എന്ന വിശേഷണത്തോടെയാണ് നാനോ നിരത്തിലിറക്കിയതും. എന്നാല്‍ നാനോ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല.
അതേസമയം നാനോ ഉല്‍പ്പാദനത്തെ ന്യയീകരിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കികൊണ്ട് ടാറ്റാ മോട്ടോഴ്‌സ് മിസ്ട്രിക്ക് മറുപടി നല്‍കിയിരുന്നു. ഇത് കാണിച്ച് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി പ്രസ്താവന സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നിര്‍മാണ കേന്ദ്രം മാറ്റിയതും വിലകുറഞ്ഞ കാര്‍ എന്ന ധാരണയുമാണ് വില്‍പ്പനയെയും ഉല്‍പ്പാദനത്തെയും ബാധിച്ചെതെന്നായിരുന്നു കമ്പനിയുടെ വാദം.

Comments

comments

Categories: Slider, Top Stories