ഡിആര്‍എസ് സംവിധാനം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ തുടക്കമെന്ന് സച്ചിന്‍

ഡിആര്‍എസ് സംവിധാനം:  ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ തുടക്കമെന്ന് സച്ചിന്‍

 

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായി അവതരിപ്പിച്ച ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്) പുതിയ തുടക്കത്തിന്റെ ഭാഗമായി കാണുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മത്സരങ്ങളില്‍ ഡിആര്‍എസ് സംവിധാനം ബിസിസിഐ സ്ഥിരമായി നടപ്പാക്കണമെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ടീം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ് ഡിആര്‍എസ് സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. മത്സരത്തില്‍ പിഴവുകളോ, തര്‍ക്ക സാഹചര്യങ്ങളോ ഉണ്ടായാല്‍ അമ്പയറുടെ തീരുമാനത്തെ വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണിത്. വിവാദമാകാനിടയുള്ള സാഹചര്യങ്ങളില്‍ കൃത്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഡിആര്‍എസ് ഉപയോഗിക്കുന്നത്.

ടീം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തില്‍ ഡിആര്‍എസിന്റെ സഹായത്തോടെ പുറത്തായ ആദ്യ താരം ഇംഗ്ലീഷ് നിരയിലെ ഹസീബ് അഹമ്മദായിരുന്നു. ആര്‍ അശ്വിനായിരുന്നു വിക്കറ്റിനുടമ. ഡിആര്‍എസ് സംവിധാനം നടപ്പിലാക്കുന്നതിനോട് മുമ്പ് ബിസിസിഐ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പുതിയ സംവിധാനം ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.

Comments

comments

Categories: Sports