ഫയര്‍ ഓഡിറ്റ് ശക്തമാക്കണം: പി ടി തോമസ്

ഫയര്‍ ഓഡിറ്റ് ശക്തമാക്കണം: പി ടി തോമസ്

 

കൊച്ചി പോലെയുള്ള വലിയ നഗരങ്ങളില്‍ വന്‍കിട കെട്ടിടങ്ങളില്‍ തീപിടിക്കുന്ന സാഹചര്യം വര്‍ധിച്ചുവരുന്നതിനാല്‍ ഫയര്‍ ഓഡിറ്റ് ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ബഹുനിലകെട്ടിടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തീപിടുത്തം പോലെയുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതു നേരിടുന്നതിന് ശാസ്ത്രീയമായ സംവിധാനങ്ങള്‍ അഗ്നിശമന സേനയ്ക്ക് നിവലിലില്ല. പല വന്‍കിട്ട കെട്ടിടങ്ങളുടെയും പരിസരത്ത് അവര്‍ക്ക് എത്തിച്ചേരാനും കഴിയുന്നില്ല.

വലിയ കെട്ടിടങ്ങളുടെ മുകളില്‍ എത്താന്‍ സഹായിക്കുന്ന സ്‌കൈ ലിഫ്റ്റ് അടിയന്തിരമായി അവര്‍ക്ക് ലഭ്യമാക്കണം. അതുപോലെ മള്‍ട്ടി പര്‍പ്പസ് ഫയര്‍ടെന്‍ഡര്‍, ശ്വസനോപകരണം, സ്‌കൂബാ സെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

Comments

comments

Categories: Politics

Related Articles