പോര്‍ഷെ മക്കാന്‍ ആര്‍4 വിപണിയില്‍

പോര്‍ഷെ മക്കാന്‍ ആര്‍4 വിപണിയില്‍

മുംബൈ: പോര്‍ഷെ മക്കാന്‍ ലൈനപ്പില്‍ പുതിയ ഒരു അവതാരം കൂടി കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. മക്കാന്‍ ആര്‍4. മുംബൈ എക്‌സ്‌ഷോറൂമില്‍ 76.84 ലക്ഷം രൂപയാണ് വില. കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ എസ് യുവിയാണ് മക്കാര്‍ ആര്‍4. പത്ത് ലക്ഷം രൂപ നല്‍കി പോര്‍ഷെ ഷോറൂമുകളില്‍ ആര്‍4 ബുക്ക് ചെയ്യാം. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ എഫ് പേസ് എസ്‌യുവി വിപണിയിലെത്തിച്ചതിന്റെ തൊട്ടുപിന്നാലെയാണ് പോര്‍ഷെയും ആര്‍4 എത്തിച്ചിരിക്കുന്നത്.
എഫ്‌പേസിനെ അപേക്ഷിച്ച് (72 ലക്ഷം രൂപ) ആര്‍4ന് വില കൂടുതലാണെങ്കിലും വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
250 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പോര്‍ഷെ ആര്‍4ന് കരുത്ത് നല്‍കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഇതിനോടൊപ്പം കമ്പനി നല്‍കിയിരിക്കുന്നത്. വേഗതയാണ് പോര്‍ഷെയുടെ മുഖമുദ്ര. അത് ആര്‍4 എസ് യുവിയിലും കമ്പനി മാറ്റിയിട്ടില്ല. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് കേവലം 6.7 സെക്കന്‍ഡ് മാത്രം മതി. പരമാവധി വേഗത മണിക്കൂറില്‍ 229 കിലോമീറ്ററും.
മുന്‍വശത്തെ ബോള്‍ഡ് ഡിസൈനാണ് ആര്‍4ന് എസ് യുവി കരുത്തന്റെ ലുക്ക് നല്‍കുന്നത്. നിരത്തുകളില്‍ ആര്‍4ന്റെ സാന്നിധ്യം വ്യക്തമാക്കാനും ഈ ഡിസൈന്‍ ധാരാളം.
ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍ ഡിപാര്‍ച്വര്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് ബൂട്ട് റിലീസ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും ആര്‍4ന് പോര്‍ഷെ നല്‍കുന്നുണ്ട്. സണ്‍റൂഫ്, 21 ഇഞ്ച് അലോയ് വീലുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലെ തുടങ്ങിയ സൗകര്യങ്ങളുള്ള പോര്‍ഷെ കണക്റ്റ് പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഓപ്ഷനുകളും കമ്പനി നല്‍കുന്നു.
പോര്‍ഷെ മക്കാന്‍ പോര്‍ട്ട്‌ഫോളിയോയില്‍ ആറാമത്തെ വേരിയന്റാണ് മക്കാന്‍ ആര്‍4. മക്കാന്‍ എസ് ഡീസല്‍, മക്കാന്‍ ടര്‍ബോ, ടര്‍ബോ വിത് പെര്‍ഫോമന്‍സ് പാക്കേജ് എന്നീ

Comments

comments

Categories: Auto