പിഡിലൈറ്റിന് 8.5 ശതമാനം വളര്‍ച്ച

പിഡിലൈറ്റിന് 8.5 ശതമാനം വളര്‍ച്ച

 

കോയമ്പത്തൂര്‍: പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 8.5 ശതമാനം വളര്‍ച്ച നേടി. ഡിമാന്‍ഡിന് അനുസൃതമായ ഉല്‍പ്പാദന സാഹചര്യവും നല്ല മണ്‍സൂണ്‍ ലഭിച്ചതുമെല്ലാമാണ് പിഡിലൈറ്റിന്റെ ഈ വളര്‍ച്ചയ്ക്ക് സഹായകമായത്. ഇതേ കാലയളവില്‍ അറ്റലാഭം 13.1 ശതമാനം വര്‍ധിച്ച് 231 കോടി രൂപയായപ്പോള്‍ വില്‍പ്പന 7.58 ശതമാനം വര്‍ധിച്ച് 1,410.21 കോടി രൂപയിലെത്തി.

കണ്‍സ്യൂമര്‍ ആന്‍ഡ് ബസാര്‍ (സി&ബി) വിഭാഗം മുന്‍ വര്‍ഷം രണ്ടാം പാദത്തേക്കാള്‍ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചു. സി&ബി വിഭാഗത്തില്‍ 15 ശതമാനം വളര്‍ച്ച നേടുന്നതിനായാണ് പിഡിലൈറ്റ് നിരന്തരം പരിശ്രമിച്ചുവരുന്നത്. അതേസമയം പിഡിലൈറ്റിന്റെ ഓഹരി മൂല്യം കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളില്‍ 5.45 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

വ്യാവസായിക വിഭാഗത്തില്‍ പിഡിലൈറ്റ് കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തേക്കാള്‍ 12.7 ശതമാനം വളര്‍ച്ച നേടി. ഉല്‍പ്പാദന ചെലവ് കുറഞ്ഞതും ഉല്‍പ്പന്ന നിര വര്‍ധിച്ചതും പ്രത്യേക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചതുമാണ് വ്യാവസായിക വിഭാഗത്തിന് തുണയായത്. പിഡിലൈറ്റ് ഏറ്റെടുത്ത ബ്ലൂകോട്ട്, ഫാല്‍കോഫിക്‌സ്, പെര്‍സെപ്റ്റ് എന്നിവയുടെ പ്രകടനം നല്ല രീതിയില്‍ തുടര്‍ന്നപ്പോള്‍ കനത്ത മഴ വാട്ടര്‍പ്രൂഫിംഗ് ബിസിനസായ നിനയെ പിറകോട്ടടിപ്പിച്ചു.

Comments

comments

Categories: Branding