കയ്യില്‍ കാശില്ലേ? ഈ ആപ്പുകളും പ്ലാറ്റ്‌ഫോമുകളും നിങ്ങളുടെ ആവശ്യത്തിനെത്തും

കയ്യില്‍ കാശില്ലേ? ഈ ആപ്പുകളും പ്ലാറ്റ്‌ഫോമുകളും നിങ്ങളുടെ ആവശ്യത്തിനെത്തും

 

box500, 1000 രൂപ നോട്ട് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് ജനം പ്രതിസന്ധിയിലാണ്. കയ്യിലെ പണം കൊടുത്ത് അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളുമുണ്ട്. സമൂഹത്തെ കാഷ്‌ലെസ് ആക്കി മാറ്റുകയെന്നതാണ് ഈ നടത്തിനു പിന്നില്‍. കയ്യില്‍ പണം വെച്ച് ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുകയെന്നതാണ് കാഷ്‌ലെസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇടപാടുകളില്‍ 75 ശതമാനത്തിലധികവും പണമായി തന്നെ വിനിമയം നടത്തുന്ന ഇന്ത്യയില്‍ പുതിയ സാഹചര്യം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. നോട്ടുകള്‍ അസാധുവാക്കിയത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഇടപാടുകള്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് സാധാരണ ജനങ്ങളെയും കൊണ്ടെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ നയം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍

അസാധുവാക്കിയ നോട്ടുകളുടെ അഭാവത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന ചില പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്.

unified_paymentയൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്( യുപിഐ)

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള പണം കൈമാറ്റം വേഗത്തിലും എളുപ്പത്തിലാക്കുന്ന സംവിധാനമാണിത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും പണം കൊമാറ്റം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ഐഎഫ്എസ് കോഡോ, പാസ് വേഡുകളോ ഉപയോഗിക്കേണ്ടതില്ല. ഒരു ബാങ്കില്‍ എക്കൗണ്ടുള്ളയാള്‍ക്ക് ഏത് ബാങ്കിന്റെ യുപിഐ ആപ്പും ഉപയോഗിക്കാം.

419337-paytmഇ-വാലറ്റ്

വിമാനടിക്കറ്റ് മുതല്‍ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വരെ ഇ-വാലറ്റിലെ പണം ഉപയോഗിച്ച് വാങ്ങാം. പണം ഇട്ട് സൂക്ഷിക്കാവുന്ന പ്രീ പെയ്ഡ് എക്കൗണ്ടാണിത്. പേടിഎം,ഫ്രാചാര്‍ജ്, മൊബീക്വിക്ക് പോലുള്ള ഇ-വാലറ്റ് സൈറ്റുകളില്‍ പ്രവേശിച്ച് പണം നിക്ഷേപിക്കാന്‍ സാധിക്കും.

 

1457201998-9028നെറ്റ് ബാങ്കിംഗ്

ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ പണം കൃത്യമായ നടപടി ക്രമത്തിലൂടെ എളുപ്പത്തില്‍ കൈമാറാന്‍ സാധിക്കും. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍ടിജിഎസ്), ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ്(ഐഎംപിഎസ്) എന്നീ രീതികളിലൂടെ നെറ്റ്ബാങ്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താം.

ഇനി പുറത്തു പോകുമ്പോള്‍ കയ്യില്‍ പണമില്ലെങ്കില്‍ ചില ആപ്പുകളും നിങ്ങളുടെ സഹായത്തിനെത്തും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും മൊബീല്‍ ആപ്പുകളും ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതു മുതല്‍ ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും കഴിയും.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍

സൊമാറ്റോ ഓര്‍ഡര്‍, ഫാസോസ്, സ്വിഗ്ഗി എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും മൊബീല്‍ ആപ്പുകളും പ്രയോജനപ്പെടുത്താം. എവിടെയിരുന്നും ഓര്‍ഡര്‍ ചെയ്യാം. നിങ്ങളുടെ അരികിലേക്ക് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കമ്പനി കൊണ്ടെത്തിക്കും.

ola-tfsയാത്ര ചെയ്യാന്‍

നഗരത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ യുബര്‍, ഒല, ജുഗ്നൂ എന്നീ ഓണ്‍ലൈന്‍ വാഹന ദാതാക്കളെ ആശ്രയിക്കാം. മുംബൈ, ഡെല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ മെട്രോ കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഈ കാര്‍ഡുകള്‍ പെടിഎം വഴി റീചാര്‍ജ് ചെയ്യാം.

 

bigbasketഓണ്‍ലൈന്‍ ഷോപ്പിംഗ്

ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഒരുപാട് ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. ആമസോണ്‍, സ്‌നാപ്ഡീല്‍,, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈനില്‍ വളരെ കുറച്ച് പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണുള്ളത്. പച്ചക്കറി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തിക്കാന്‍ ബിഗ് ബാസ്‌ക്കറ്റ്, പലചരക്ക് സാധനങ്ങളാണെങ്കില്‍ ഗ്രോഫേഴ്‌സ് എന്നിവയാണവ.

Comments

comments

Categories: Trending