നോട്ട് മാറാന്‍ മോദിയുടെ അമ്മ ബാങ്കിലെത്തി

നോട്ട് മാറാന്‍ മോദിയുടെ അമ്മ ബാങ്കിലെത്തി

 

ന്യൂഡല്‍ഹി: മകന്റെ മഹത്തായ ഉദ്യമത്തിനു പിന്തുണയറിയിക്കാന്‍ 95-കാരിയായ അമ്മയ്ക്കു വാര്‍ദ്ധക്യത്തിന്റെ അവശത തടസമായില്ല. ഇന്ത്യയെ കള്ളപ്പണത്തില്‍ നിന്നും മുക്തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യജ്ഞനത്തില്‍ പങ്കുചേരാനാണ് അമ്മ ഹീരാബെന്‍ മോദി ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിലെത്തിയത്.
വീല്‍ ചെയറിന്റെ സഹായത്തോടെ ബന്ധുക്കളോടൊപ്പമാണ് നോട്ട് മാറാന്‍ ബാങ്കില്‍ ഹീരാ ബെന്‍ എത്തിയത്. 4500 രൂപയുണ്ടായിരുന്നു മാറാന്‍. ബാങ്കിലെത്തിയ ഹീരാ ബെന്‍ നോട്ട് മാറുന്നതിനായി കൈവിരല്‍ മുദ്ര പതിപ്പിച്ചതിനു ശേഷം അപേക്ഷ പൂരിപ്പിച്ച് നല്‍കുകയും ചെയ്തു. തുടര്‍ന്നു മാറികിട്ടിയ പുതിയ 2000ന്റെ നോട്ട് മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും ഉയര്‍ത്തിക്കാണിച്ചു.ഗാന്ധിനഗറിനു സമീപം മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണു ഹീരാ ബെന്‍ താമസിക്കുന്നത്.

Comments

comments

Categories: Politics

Related Articles