ഐഐഎം വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി വന്‍കിട കമ്പനികള്‍

ഐഐഎം വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി വന്‍കിട കമ്പനികള്‍

 

കൊല്‍ക്കത്ത: രാജ്യത്തെ ഐഐഎം വിദ്യാര്‍ത്ഥികള്‍ക്ക് വന്‍വാഗ്ദാനങ്ങളും അവസരങ്ങളുമൊരുക്കി വന്‍കിടകമ്പനികള്‍. കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിക്ക് 4.5 ലക്ഷം രൂപ വാഗ്ദാനത്തില്‍ ഇന്റേന്‍ഷിപ്പിന് വന്‍കിട കമ്പനിയില്‍ നിയമനം ലഭിച്ചു. ഇത്തരത്തില്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) മേഖലകള്‍ കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന കാലയളവില്‍ തന്നെ വന്‍ പ്രതിഫലമാണ് വാഗ്ദാനം ചെയ്യുന്നത്.

കാംപസിന് ലഭിച്ച 460 ഇന്റേന്‍ഷിപ് ഓഫറുകളില്‍ 24 ശതമാനം ഓഫറുകള്‍ കണ്‍സള്‍ടിംഗ് മേഖലയില്‍ നിന്നാണ്. 23 ശതമാനം ഓഫറുകളുമായി ബിഎഫ്എസ്‌ഐ തൊട്ടുപിന്നാലെ ഉണ്ട്. ഇത്തവണത്തെ ഏറ്റവും കൂടിയ ഓഫര്‍ ബിഎഫ്എസ്‌ഐയുടെ പ്രതിമാസം 4.5 ലക്ഷം രൂപ ശമ്പളമാണ്.
മിക്കിന്‍സെ ആന്റ് കോ, ബെയിന്‍ ആന്റ് കമ്പനി, ദ ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്, എ ടി കെര്‍ണെ ആന്റ് അക്‌സെന്‍ഞ്ച്യര്‍ സ്ട്രാറ്റജി തുടങ്ങിയ സ്ഥാപനങ്ങളാണ് കണ്‍സള്‍ട്ടിഗ് മേഖലയിലെ പ്രധാന തൊഴില്‍ ദാതാക്കള്‍.

ബിഎഫ്എസ്‌ഐ മേഖലയില്‍ നിരവധി ബാങ്കിംഗ് മേഖല സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് അവസരവുമായെത്തി. ഗോള്‍ഡ്മാന്‍ സാച്ചസ് ആണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കിയ സ്ഥാപനം. എച്ച് യു എല്‍, പി&ജി, ഐറ്റിസി, ലോറിയല്‍ തുടങ്ങിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സ്ഥാപനങ്ങളും വിദ്യര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളുമായി രംഗത്തുവന്നു.

പെപ്‌സികോ, കോക്കകോള, മോണ്ടലസ,് നെസ്‌ലെ, തുടങ്ങിയ ഫുഡ് ആന്റ് ബിവറേജസ് 2018 ലെ നിയമനത്തിന്റെ ഭാഗമായി 19 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ അവസരം നല്‍കി. ബാച്ചിലെ 14 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്, മഹീന്ദ്രാ ആന്‍് മഹീന്ദ്രാ കമ്പനികളുടെ പ്രധാന വിഭാഗങ്ങളില്‍ നിയമനം ലഭിച്ചുവെന്നും ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അധികം അവസരങ്ങള്‍ ഒരുക്കിയത് ആദിത്യ ബിര്‍ളാ ഗ്രൂപ്പണെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് അറിയിച്ചു.

Comments

comments

Categories: Education