കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍: എഎഫ്ഡി 1,314 കോടി നല്‍കും

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍: എഎഫ്ഡി 1,314 കോടി നല്‍കും

 

കൊച്ചി: കാക്കനാടേക്ക് കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കുന്നതിന് ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയായ ഏജന്‍സ് ഡീ ഡെവലപ്‌മെന്റ്(എഎഫ്ഡി) 1,314 കോടിയുടെ വായ്പസഹായം വാഗ്ദാനം ചെയ്തു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിക്ക് 2,024 കോടി രൂപയാണ് ചെലവ്. 25 വര്‍ഷത്തെ ടെന്‍ഡറില്‍ നല്‍കുന്ന വായ്പയ്ക്ക് 1.35 ശതമാനമാണ് പലിശ നിരക്ക്. ഇക്കഴിഞ്ഞ 9,10 തിയതികളില്‍ പാരിസില്‍ വെച്ച് നടന്ന കേന്ദ്ര സര്‍ക്കാര്‍, ധനകാര്യമന്ത്രാലം, എഎഫ്ഡി എന്നിവരുടെ ഏഴാമത് കൂടിയാലോചന സമ്മേളനത്തിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര ധനകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ജോര്‍ജ്, എസ് സെല്‍വകുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

എഎഫ്ഡിയുടെ ധനസഹായം ലഭിക്കുകയെന്നത് കൊച്ചി മെട്രോയെ സംബന്ധിച്ച് അഭിമാനകരമാണെന്നും ഇത് കെഎംആര്‍എല്ലന്റെ ലക്ഷ്യങ്ങളോടും കഴിവിനോടുമുള്ള എഎഫ്ഡിയുടെ വിശ്വാസമാണ് സൂചിപ്പിക്കുന്നതെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. 20 മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് മോട്ടോര്‍ രഹിത ഗതാഗത സൗകര്യവും എംജി റോഡില്‍ കാല്‍നട യാത്രാ സൗകര്യം ഒരുക്കുക, ആലുവ, ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകള്‍ വികസിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണവും വായ്പയില്‍ ഉള്‍പ്പെടും.

Comments

comments

Categories: Branding, Slider