കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

സോള്‍: കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ സഹോദര കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്കെത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനകം കിയ മോട്ടോഴ്‌സ് പുതിയ മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേയമയം, ഇന്ത്യയടക്കമുള്ള വിപണികളുടെ സാധ്യതകള്‍ ക്രോഡീകരിക്കുന്നതിന്റെ അവസാന ഘട്ടത്തലാണ് കമ്പനി. ഇന്ത്യയില്‍ എന്ന് വിപണി പ്രവേശനം നടത്തുമെന്നതിനെ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ പക്വത കൈവരിച്ച വാഹന വിപണികളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയ കമ്പനിയാണ് കിയ. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍ പ്രഖ്യാപിച്ചത് മുതല്‍ പ്ലാന്റ് നിര്‍മിക്കാന്‍ ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കിയ മോട്ടോഴ്‌സ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഏറ്റവും നിര്‍ണായക തീരുമാനങ്ങള്‍ ഇനിയും സ്വീകരിക്കാനുണ്ടെന്ന് കമ്പനി വക്താവ് പ്രതികരിച്ചു.
അമേരിക്ക, യൂറോപ്പ് എന്നീ വിപണികളില്‍ 25 ശതമാനത്തോളം വിപണി പങ്കാളിത്തമുള്ള കിയ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം മാത്രം 3.3 ബില്ല്യന്‍ വാഹനങ്ങളാണ് ലോക വിപണികളിലെത്തിച്ചത്. ഡിമാന്‍ഡിലുണ്ടാകുന്ന വര്‍ധനയ്ക്കനുസരിച്ചുള്ള വളര്‍ച്ചയ്ക്കാണ് കമ്പനി ഒരുങ്ങുന്നത്. ചീഫ് ഡിസൈനിംഗ് ഓഫീസറായി പീറ്റര്‍ ഷ്രെയര്‍ ചുമതലയേറ്റെടുത്ത ശേഷമാണ് കമ്പനി വന്‍ നേട്ടത്തിലേക്ക് കുതിക്കാന്‍ ആരംഭിച്ചത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വരുത്തിയ മാറ്റങ്ങളാണ് ചീപ്പ് ഓട്ടോമേക്കേഴ്‌സില്‍ നിന്നും അഫോര്‍ഡബിള്‍ കാര്‍ മാനുഫാക്‌ചേഴ്‌സ് എന്ന പേരിലേക്കെത്തിച്ചത്.
ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കുമുള്ള സ്വീകാര്യതയാണ് കിയ മോട്ടോഴ്‌സിനെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് പിന്നിലുള്ള മറ്റു കാര്യങ്ങള്‍. ഈയടുത്ത നടന്ന പാരിസ് മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച പ്രീമിയം ഹാച്ചായ റിയോ ഏറെ പ്രതീക്ഷയുള്ള മോഡലാണ്. എസ് യുവി വിഭാഗത്തില്‍ കിയ സ്‌പോര്‍ട്ടേജാണ് കമ്പനിയുടെ മറ്റൊരു താരം.
പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവധ സംസ്ഥാനങ്ങള്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍ കിയയ്ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ആന്ധ്രപ്രദേശിനാണ് മുന്‍ഗണന.

Comments

comments

Categories: Auto