നോട്ട് മാറ്റാന്‍ എത്തുമ്പോള്‍ വിരലില്‍ മഷി പുരട്ടും

നോട്ട് മാറ്റാന്‍ എത്തുമ്പോള്‍ വിരലില്‍ മഷി പുരട്ടും

 

ന്യൂഡെല്‍ഹി: അസാധുവാക്കിയ 1000,500 രൂപാ നോട്ടുകള്‍ മാറ്റുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകളിലെത്തുന്നവരുടെ കൈവിരലില്‍ മഷിപുരട്ടാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ഒരേ ആളുകള്‍ പലതവണ പണം മാറ്റി വാങ്ങാന്‍ എത്തുന്നത് തടയാനാണ് ഇത്. ബാങ്കുകളിലെ ക്യൂ അനന്തമായി നീളുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നിലപാട് സ്വീകരിക്കുന്നതെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശാന്തികാന്തദാസ് പറഞ്ഞു. ആളുകളെ സംഘങ്ങളായി എടിഎമ്മുകളിലും ബാങ്കുകളിലും എത്തിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്ക് ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് പ്രത്യേക കര്‍മ സേനയെ രംഗത്തിറക്കിയിട്ടുണ്ട്. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച ഇടങ്ങള്‍ ഇത് പാലിക്കുന്നുണ്ടോ എന്നതു പരിശോധിക്കാനും ഇതു പാലിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകാരിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. ജന്‍ധന്‍ എക്കൗണ്ടുകള്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കുമെന്നും ആരാധനാലയങ്ങളിലെ കാണിക്ക പണങ്ങള്‍ ബാങ്കില്‍ നിക്ഷേപിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലെ തീരുമാനപ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങളെന്നും ശശികാന്ത് ദാസ് അറിയിച്ചു.

Comments

comments

Categories: Slider, Top Stories