ട്രംപുമായി നല്ല ബന്ധം : നരേന്ദ്ര മോദി

ട്രംപുമായി നല്ല ബന്ധം : നരേന്ദ്ര മോദി

 

ന്യൂഡെല്‍ഹി : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഒരുക്കിയ ചായ സത്കാരത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. നിലവിലെ ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയില്ലെന്നും മോദി പറഞ്ഞതായി ഒരു നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഡൊണാള്‍ഡ് ട്രംപുമായി ഏത് വിധത്തില്‍ സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിവിധ നേതാക്കള്‍ മോദിയോട് ചോദിക്കുകയായിരുന്നു. ട്രംപുമായി നല്ല സൗഹൃദമാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക പൂര്‍വകാല ബന്ധവും ചര്‍ച്ചാവിഷയമായി.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ട്രംപ് അധികാരമേറ്റ് അധികം വൈകാതെ തന്നെ ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ ട്രംപിന്റെ റഷ്യന്‍ ചായ് വ് ചര്‍ച്ചയായിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles