ഉന്നതിയിലേക്കുള്ള വെളിച്ചമായി ഗിരിദീപം

ഉന്നതിയിലേക്കുള്ള വെളിച്ചമായി ഗിരിദീപം

frkyppandulaഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ ജൈത്രയാത്ര തുടരുന്ന സ്ഥാപനമാണ് ഗിരിദീപം ഗ്രൂപ്പിന്റെ കീഴിലുള്ള ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേണിംഗ്(ജിഐഎഎല്‍). എംജി സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിഐഎഎല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന് ഡല്‍ഹി എഐസിടിഇയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബഥനി ആശ്രമത്തിന്റെ ഉടമസ്ഥയിലാണ് ഗിരിദീപം സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രവര്‍ത്തിക്കുന്നത്. മികവിന്റെ പാത പിന്തുടരുകയെന്ന ആപ്തവാക്യവുമായാണ് ഗിരിദീപം പ്രവര്‍ത്തിക്കുന്നത്. 1976-ല്‍ കോട്ടയം

gial-logo-copyജില്ലയിലെ കളത്തിപ്പടിയില്‍ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടാണ് ബഥനി ആശ്രമം ഗിരിദീപം എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത്. ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് അറിയപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നായി ഗിരിദീപം മാറിയിരിക്കുന്നു.
റവ. ഡോ. വര്‍ഗീസ് കൈപ്പനാടുകയാണ് ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേണിംഗിന്റെ ഡയറക്ടറും പ്രിന്‍സിപ്പലും. മാംഗ്ലൂര്‍ സ്വദേശിയായ ഇദ്ദേഹം 2013 മുതല്‍ ഈ പദവി വഹിക്കുന്നു. കോളേജ് തുടങ്ങുന്ന കാലത്ത് സ്‌കൂള്‍ പ്രിന്‍സിപ്പലായി ഗിരിദീപത്തിനൊപ്പം ഡോ. വര്‍ഗീസുമുണ്ടായിരുന്നു. പിഎച്ച്ഡി പഠനത്തിന് ശേഷമാണ് കോളേജിന്റെ തലവനായി അദ്ദേഹം ചുമതലയേറ്റത്. എംബിഎയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യമായി മാറാന്‍ റവ. ഡോ. വര്‍ഗീസ് കൈപ്പാനാടുകയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കലാ- കായിക രംഗങ്ങളുള്‍പ്പെടെ വിദ്യാര്‍ഥികളുടെ കഴിവും അറിവും വര്‍ധിപ്പിക്കാന്‍ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഇദ്ദേഹം നല്‍കുന്നത്.
500-logoറവ. ഡോ. വര്‍ഗീസ് കൈപ്പനാടുക ഡയറക്ടറായി ചുമതലേയല്‍ക്കുമ്പോള്‍ 296 വിദ്യാര്‍ഥികളായിരുന്നു ഈ സ്ഥാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 760 കുട്ടികളായി വര്‍ധിച്ചിരിക്കുന്നു. കൃത്യമായ ആസൂത്രണവും പദ്ധതി നടത്തിപ്പും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ കോളെജിനെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ”കുട്ടികളോടുള്ള സമീപനത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമായിരുന്നു. സാമ്പത്തികമായും അല്ലാതെയും കുട്ടികളെ ഞാന്‍ വളരെയേറെ പ്രോ
ത്സാഹിപ്പിക്കുന്നുണ്ട്. കുട്ടികള്‍ ഒരു മ്യൂസിക്കല്‍ ആല്‍ബം തയാറാക്കിയിരുന്നു. ഇത്തരം അവസരങ്ങളിലെല്ലാം അവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനുമാണ് ഞാന്‍ ശ്രമിച്ചത്. ഈ ശ്രമം ഇപ്പോഴും തുടരുകയാണ്,” റവ. ഡോ. വര്‍ഗീസ് കൈപ്പാനാടുക പറയുന്നു.
കോളെജില്‍ ഈ ഡയറക്ടര്‍ നടപ്പിലാക്കിയ ക്രമീകരണങ്ങളില്‍ എടുത്തുപറയേണ്ടത് അഡ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. അഡ്മിഷന്‍ നടപടിക്രമങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഡോ. വര്‍ഗീസ് ചുമതലയേറ്റ ശേഷമായിരുന്നു. പഴയ ക്ലാസ് മുറികള്‍ നവീകരിക്കാനും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും കുട്ടികളില്‍ അവതരണ വിഷയങ്ങളില്‍ അറിവ് വര്‍ധിപ്പിക്കാനുമുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പോലും കുട്ടികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഇംഗ്ലീഷ് ഭാഷ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനാവുന്നില്ലായെന്നതാണ്. ഇതില്‍ നിന്ന് കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ചിന്തയില്‍ നിന്നാണ് ഇംഗ്ലീഷിന് കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയത് ” ഇവിടെ അഡ്മിഷന്‍ എടുക്കുന്ന ഓരോ കുട്ടികള്‍ക്കും സ്‌പെഷല്‍ ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാം ഞാന്‍ നടത്തുന്നുണ്ട്. മലയാളികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന തരത്തിലുള്ള പൊതുധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതു മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. ആത്മവിശ്വാസത്തിന്റെ പ്രശ്‌നം കൂടിയാണിത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാനാവും,” റവ.ഡോ വര്‍ഗീസ് കൈപ്പനാടുക ചൂണ്ടിക്കാട്ടുന്നു.

തന്നെ പഠിപ്പിച്ച ഗുരുക്കന്‍മാരോട് അതിയായ സ്‌നേഹവും ബഹുമാനവും എക്കാലവും തോന്നിയിട്ടുണ്ടെന്നും അവരുടെ മാര്‍ഗ നിര്‍ദേശമാണ് ജീവിതത്തില്‍ എന്നും വഴികാട്ടിയായിട്ടുള്ളതെന്നും പറയുമ്പോഴും സ്വന്തം ജീവിതത്തിന് മറ്റു റോള്‍ മോഡലുകളേക്കാള്‍ സ്വയം റോള്‍ മോഡലാവുകയാണ് വേണ്ടതെന്ന് ഈ വൈദികന്‍ ഓര്‍മിപ്പിക്കുന്നു ” ഞാന്‍ എന്റെ സ്ഥാപനത്തിലെ അധ്യാപകരോട് എപ്പോഴും പറയാറുള്ളത് നിങ്ങള്‍ കുട്ടികളുടെ റോള്‍ മോഡലുകള്‍ ആകണമെന്നു നിര്‍ബന്ധമില്ല. പക്ഷേ അവരെ എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കണമെന്നാണ്. ജീവിത വിജയം കൈവരിക്കാന്‍ ഓരോ കുട്ടികള്‍ക്കും പ്രചോദനമാകാന്‍ അധ്യാപകര്‍ ശ്രമിക്കേണ്ടത് അനിവാര്യമാണ്. പ്രാര്‍ഥനയോടെ വേണം ഓരോ ദിവസവും തുടങ്ങാന്‍. കോളേജില്‍ പ്രാര്‍ഥന ആലപിക്കപ്പെട്ട ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പ്രാര്‍ഥനയില്‍ ഏറെ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പല പശ്ചാത്തലത്തില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിനെത്തുന്നത്. അവരെ മുന്നോട്ടുനയിക്കാനുള്ള ഉത്തരവാദിത്വം അധ്യാപകര്‍ക്കാണ്,” അദ്ദേഹം വ്യക്തമാക്കുന്നു. 56 പേരാണ് അധ്യാപകരായി ഇവിടെയുള്ളത്.
അധ്യാപനം ഒരു അര്‍പ്പണമാണ്. മികച്ച അധ്യാപകരും വിദ്യാര്‍ഥികളും ചേരുമ്പോള്‍ മാത്രമാണ് മികച്ച സ്ഥാപനം ജനിക്കുന്നത്. സമൂഹത്തിനാവശ്യം ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ്. വായിക്കാനും എഴുതാനും അറിയുന്നതിനു പകരം വിദ്യാഭ്യാസത്തിലൂടെ ജീവിതം സമ്പന്നമാകുന്നത് പകര്‍ന്നുകിട്ടിയ അറിവ് പ്രാവര്‍ത്തികമാകുമ്പോഴാണ്. അധ്യാപകരും വിഭ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെയായിക്കണമെന്നതിന്റെ ഉത്തമ മാതൃകകളായി മാറുകയാണ് ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേണിംഗ്.

Comments

comments

Categories: FK Special