വ്യാജ വാര്‍ത്തകളെ തടയാനൊരുങ്ങി ഫേസ്ബക്കും ഗൂഗിളും

വ്യാജ വാര്‍ത്തകളെ തടയാനൊരുങ്ങി ഫേസ്ബക്കും ഗൂഗിളും

 

കാലിഫോര്‍ണിയ: വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന സൈറ്റുകള്‍ക്ക് തങ്ങളുടെ ഓണ്‍ലൈന്‍ അഡ്വടൈസ്‌മെന്റ് സേവനം ഉപയോഗപ്പെടുത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഗൂഗിള്‍. അടുത്തിടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട വ്യാജവാര്‍ത്തകള്‍ എങ്ങനെ സ്വാധീനിച്ചു എന്നതുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനികളായ ഗൂഗിളും ഫേസ്ബുക്കും വിമര്‍ശനം നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വ്യാജ സൈറ്റുകള്‍ക്കെതിരെ നിലപാടെടുക്കുമെന്നും ഇരു കമ്പനികളും പ്രതികരിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് നിയമവിരുദ്ധമായി വിവരങ്ങള്‍ ലഭ്യമാക്കുന്ന സൈറ്റുകള്‍ക്ക് പ്രധാന വരുമാന മാര്‍ഗമായ ഗൂഗിളിന്റെ അഡ്വടൈസ്‌മെന്റ് സര്‍വീസ് ഉപയോഗപ്പെടുത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഗൂഗിള്‍ തീരുമാനം പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കും തങ്ങളുടെ പരസ്യ നയത്തില്‍ ലാംഗ്വേജ് അപ്‌ഡേറ്റ് ചെയ്തതയാണ് വിവരം. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ തങ്ങളുടെ സൈറ്റില്‍ ഉള്‍പ്പെടുത്തില്ലെന്നും ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു.

വ്യാജ വാര്‍ത്തകള്‍ക്കു വേണ്ടി സൈറ്റ് ഉപയോഗപ്പെടുത്തുന്നതു തിരിച്ചറിയാനാണ് നയം അപ്‌ഡേറ്റ് ചെയ്തതെന്നും ഫേസ്ബുക്ക് വക്താവ് പ്രസ്ഥാവനയില്‍ കുറിച്ചു. ഫേസ്ബുക്ക് സൈറ്റിലെ ഭാവിയില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുമെന്നും നിലവിലുള്ളവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Trending
Tags: fake news, FB, Google