സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കല്ല; കാര്‍പെറ്റ് ബോംബിംഗ്: സുപ്രീംകോടതി

സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കല്ല; കാര്‍പെറ്റ് ബോംബിംഗ്: സുപ്രീംകോടതി

 

ന്യൂഡെല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്ത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ കാര്‍പെറ്റ് ബോംബിംഗാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക കേന്ദ്രം ലക്ഷ്യമിട്ട് പെട്ടെന്ന് നടപ്പാക്കി അവസാനിപ്പിക്കുന്ന സൈനീകാക്രമണമാണ് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കെങ്കില്‍ ബോംബുകള്‍ വര്‍ഷിച്ച് ഒരു പ്രദേശത്തെയാകെ തകര്‍ക്കുന്ന സൈനിക നടപടിക്ക് പറയുന്ന പേരാണ് കാര്‍പ്പെറ്റ് ബോംബിംഗ്. കള്ളപ്പണക്കാരെ ലക്ഷ്യം വച്ച് നടപ്പിലാക്കിയ നിര്‍ദേശം രാജ്യത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയെന്നും കോടതി ആരോപിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിശോധിക്കവെയാണ് സുപ്രീംകോടതി കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപ്പെടില്ലെന്നും നോട്ടു പിന്‍വലിച്ച നടപടി സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 25ന് മുന്‍പായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നവംബര്‍ 25നാണ് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുക. കേന്ദ്ര നടപടി ജനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ലെന്നും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത് പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. നോട്ടുകള്‍ റദ്ദാക്കിയ നടപടിയുടെ ഫലമായി നവംബര്‍ 10വരെയുള്ള കാലയളവില്‍ 3.25 ലക്ഷം കോടിയുടെ നിക്ഷേപമുണ്ടായതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. 11 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും 55,000 കോടി രൂപ ഇതുവരെ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.

Comments

comments

Categories: Slider, Top Stories