50, 20 നോട്ടുകള്‍ എടിഎമ്മിലെത്തും: എസ്ബിഐ മേധാവി

50, 20 നോട്ടുകള്‍ എടിഎമ്മിലെത്തും: എസ്ബിഐ മേധാവി

മുംബൈ : എസ്ബിഐ എടിഎമ്മുകളില്‍ 50, 20 രൂപ നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ തിരക്ക് കുറഞ്ഞുവരുന്നുണ്ടെന്നും അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.

നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ജനങ്ങള്‍ പിന്‍വലിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നവംബര്‍ അവസാനത്തോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പ്രതിസന്ധി തുടര്‍ന്നാല്‍ 50, 20 നോട്ടുകളും എടിഎമ്മിലൂടെ ലഭ്യമാക്കുമെന്നും അവര്‍ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories