ടാറ്റയുടെ നിക്ഷേപ തീരുമാനങ്ങള്‍ക്കെതിരേ മിസ്ട്രി

ടാറ്റയുടെ നിക്ഷേപ തീരുമാനങ്ങള്‍ക്കെതിരേ മിസ്ട്രി

മുംബൈ: രത്തന്‍ ടാറ്റക്കെതിരേ ആരോപണവുമായി സൈറസ് മിസ്ട്രി വീണ്ടും രംഗത്ത്. രത്തന്‍ ടാറ്റ ടാറ്റ ഗ്രൂപ്പിന്റ ഭാഗമായി ചോദ്യംചെയ്യത്തക്ക വിധത്തിലുള്ള നിക്ഷേപ തീരുമാനങ്ങള്‍ എടുത്തെന്നും പബ്ലിക്ക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തുക ചെലവാക്കിയെന്നുമാണ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു പുറത്താക്കിയ സൈറസ് മിസ്ട്രി ആരോപിച്ചു.
കമ്പനിയുടെ തിരിച്ചടികള്‍ക്ക് ഉത്തരവാദി മിസ്ട്രിയാണെന്ന് ആരോപിച്ച് രത്തന്‍ ടാറ്റ ഡയറക്റ്റര്‍ ബോര്‍ഡിന് കത്തെഴുതിയിരുന്നു. ഈ കത്തിന് മറുപടിയായാണ് മിസ്ട്രി പ്രതികരിച്ചത്. നാഗാര്‍ജുന റിഫൈനറീസ്, സാസോല്‍ ജെവി തുടങ്ങിയ സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപമാണ് ചോദ്യം ചെയ്യപ്പെടേണ്ടെതെന്നും മിസ്ട്രി വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories