വില്‍പ്പനയില്‍ ബ്രിട്ടാനിയയ്ക്ക് 12.1 % വളര്‍ച്ച

വില്‍പ്പനയില്‍ ബ്രിട്ടാനിയയ്ക്ക് 12.1 % വളര്‍ച്ച

 

ബെംഗളൂരു: രണ്ടാം പാദ വില്‍പ്പനയില്‍ ബ്രിട്ടാനിയയ്ക്ക് 12.1 ശതമാനം വളര്‍ച്ച. എന്നാല്‍ ഉല്‍പ്പാദന ചെലവ് 17.7 ശതമാനം വര്‍ധിച്ചു. പഞ്ചസാര വിലയാണ് ഇക്കാര്യത്തില്‍ വില്ലനായത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് വിപണിയിലെ ആവശ്യകതയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടാനിയ തങ്ങളുടെ താല്‍ക്കാലിക തന്ത്രം മാറ്റുന്നതിനും ഒരുങ്ങുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രിട്ടാനിയയുടെ ഓഹരി വില 7.7 ശതമാനത്തോളമാണ് ഇടിഞ്ഞിട്ടുള്ളത്.

എണ്ണ, ധാന്യമാവ് എന്നിവയ്ക്കു ചെറിയ തോതില്‍ വില വര്‍ധിച്ചതും രണ്ടാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷ രണ്ടാം പാദത്തേക്കാള്‍ 70 അടിസ്ഥാന പോയന്റുകള്‍ താഴ്ന്നു. അറ്റലാഭം 10.7 ശതമാനമായാണ് വര്‍ധിച്ചത്.

വിപണിയില്‍ മത്സരക്ഷമതയോടെ പ്രവര്‍ത്തിക്കാനും വിപണി വിഹിതം വര്‍ധിപ്പിക്കാനുമാണ് ബ്രിട്ടാനിയ ശ്രമിക്കുന്നത്. നല്ല മണ്‍സൂണ്‍ ലഭിച്ചതും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും ബിസ്‌കറ്റ് വിപണിക്ക് ഉണര്‍വേകുമെന്നും മാനേജ്‌മെന്റ് കരുതുന്നു.

Comments

comments

Categories: Branding
Tags: Britania, growth, Q2

Related Articles