ടാറ്റ ഗ്രൂപ്പിന്റെ ഫാര്‍മ യൂണിറ്റില്‍ നിന്ന് 50 പേരെ പിരിച്ചുവിട്ടു

ടാറ്റ ഗ്രൂപ്പിന്റെ ഫാര്‍മ യൂണിറ്റില്‍  നിന്ന് 50 പേരെ പിരിച്ചുവിട്ടു

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക് ഗവേഷണ യൂണിറ്റായ അഡ്‌വിനസ് തെറാപ്യൂട്ടിക്‌സില്‍ നിന്ന് 50 പേരെ പിരിച്ചുവിട്ടു. മത്സരാധിഷ്ഠിതമായ ബിസിനസ് അന്തരീക്ഷത്തില്‍ കമ്പനി വെല്ലുവിളികള്‍ നേരിടുന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് അടുത്തവൃത്തങ്ങള്‍ വിശദീകരിച്ചു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കമ്പനി പൂനെ ആസ്ഥാനമാക്കിയ ഡിസ്‌കവറി റിസര്‍ച്ച് യൂണിറ്റില്‍ നിന്ന് ഏകദേശം 50 ജീവനക്കാരെ പിരിച്ചുവിട്ടത്. ഏതാനും പേരെ ബെംഗളൂരു സെന്ററിലേക്കും ട്രാന്‍സ്ഫറും ചെയ്തിരുന്നു. അഡ്‌വിനസിനെ ലാഭമുള്ള സംരംഭമാക്കി മാറ്റുന്നതിന് ബോര്‍ഡും മാനേജ്‌മെന്റും യത്‌നിക്കുന്നുണ്ടെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. ഗവേഷണം- വികസ സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തുടങ്ങിയ സാധ്യതയുള്ള മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള ഘടനാമാറ്റത്തിലാണ് അഡ്‌വിനസ് തെറാപ്യൂട്ടിക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2015-16 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒന്‍പതു മാസക്കാലം അഡ്‌വിനസ് 5.2 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെന്ന് റേറ്റിംഗ് കമ്പനിയായ ഐസിആര്‍എ വ്യക്തമാക്കുന്നു. 126.1 കോടി രൂപയായിരുന്നു ഈ കാലയളവില്‍ പ്രവര്‍ത്തന വരുമാനം. അതേസമയം 2014-15 കാലയളവില്‍ അഡ്‌വിനസ് 6.7 കോടിയുടെ ലാഭവും 180.30 കോടി രൂപയുടെ വരുമാനവും നേടിയിരുന്നു.

Comments

comments

Categories: Branding