ജനശ്രദ്ധ നേടി ആമസോണ്‍ പരസ്യം

ജനശ്രദ്ധ നേടി ആമസോണ്‍ പരസ്യം

 

ഉല്‍സവകാല വില്‍പനാ തന്ത്രത്തിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ പുറത്തിയറക്കിയ പരസ്യം ജനശ്രദ്ധയാകര്‍ഷിക്കുന്നു. അഡ്‌ജെസ്റ്റ്‌നോമോര്‍ പ്രചരണത്തിത്തിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് ആമസോണ്‍ പുറത്തിറക്കിയ പരസ്യത്തില്‍ ബോളിവുഡ് താരങ്ങളായ കങ്കണ സെന്നും സെറീന വഹാബുമാണ് അഭിനയിച്ചിരിക്കുന്നത്. കുടുംബത്തിനുവേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന മകള്‍(കങ്കണ) വിവാഹാഘോഷത്തിനായി എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വാങ്ങുന്നു. എന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ അവഗണിക്കുന്നു. പഴയ സാരി വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന മകള്‍ക്ക് അമ്മ(സെറീന) ആമസോണില്‍ നിന്നും സാരി വാങ്ങി സമ്മാനമായി നല്‍കുകയും സ്വയം അഡ്‌ജെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഉപദേശം നല്‍കുകയും ചെയ്യുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.

രണ്ടാംഘട്ട പ്രചരണത്തിന്റെ ആദ്യ പരസ്യം ദീപാവലിയോടനുബന്ധിച്ചാണ് പുറത്തിറങ്ങിയത്. ഒരു അച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിലൂടെയാണ് അഡ്‌ജെസ്റ്റ്‌നോമോര്‍ ആശയം ഇതില്‍ അവതരിപ്പിച്ചത്. അഡ്‌ജെസ്റ്റ്‌നോമോര്‍ പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിലും ആമസോണ്‍ ഇത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നു. നാം ശരിക്കും ആഗ്രഹിക്കുന്നത് നേടുന്നതിന് നമ്മെ പിന്‍തിരിപ്പിക്കുന്നുവെന്ന ഇന്ത്യയിലെ വികാരപരവും സാംസ്‌കാരികവുമായ അവസ്ഥകളെ അതിജീവിക്കുകയെന്ന പ്രചരണത്തിനാണ് ആമസോണ്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

 

Comments

comments

Categories: Movies, Trending