സൂംകാര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

സൂംകാര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

 

അഹമ്മദാബാദ്: സെല്‍ഫ് ഡ്രൈവ് സ്റ്റാര്‍ട്ടപ്പായ സൂംകാര്‍ 2018 ഓടുകൂടി തെക്ക് കിഴക്ക് ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 25,000 കാറുകള്‍ ഇന്ത്യയില്‍ എത്തിക്കാനും പദ്ധതിയുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടുകൂടി ഇന്ത്യയില്‍ കാറുകള്‍ എത്തും. 2017 അവസാനത്തോടെ 10000 കാറുകള്‍ വിപണിയിലെത്തിക്കുകയും 2018 അവസാനത്തോടെ കാറുകളുടെ എണ്ണം 25000 ആയി ഉയര്‍ത്തുവാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൂംകാര്‍ സ്ഥാപകനും സിഇഒ യുമായ ഗ്രേഗ് മൊറാന്‍ അഹമ്മദാബാദില്‍ സംരംഭത്തിന് ആരംഭം കുറിച്ചുകൊണ്ട് അറിയിച്ചു.

തെക്ക്കിഴക്ക് ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സംരംഭം തുടങ്ങുന്നതോടെ അന്താരാഷ്ട്രവിപണിയിലും സൂംകാറിന് ചുവടുറപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മാര്‍ച്ച് 2017 ഓടെ ഇന്ത്യന്‍ വിപമയില്‍ കമ്പിനിയുടെ എല്ലാസേവനങ്ങളും ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ കമ്പനിയുടെ വരുമാന-ലാഭ കണക്കുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. സെല്‍ഫ് കാര്‍റെന്റല്‍ മേഖലയില്‍ ഇന്ത്യന്‍ വിപണിയുടെ ആധിപത്യം 70 ശതമാനം ഷെയറും സ്വന്തമാക്കി തങ്ങള്‍ പിടിച്ചെടുത്തുവെന്നാണ് സൂംകാറിന്‍രെ അവകാശവാദം.

നിലവില്‍ സൂം കാറിന് 2300 കാറുകള്‍ ഉണ്ട്. ഇതില്‍ അറുപത് ശതമാനവും ഹാറ്റ്ച്ബാക്കുകളാണ്. ഇന്ത്യയില്‍ ഈ മേഖലയില്‍ ആകെയുള്ളത് 3500 കാറുകളാണ്.ഇപ്പോള്‍ ഇരുപത്തഞ്ച് കോടി ഇന്ത്യയില്‍ മുതല്‍ മുടക്കാനാണ് കമ്പനിയുടെ പദ്ധതി. ചൈനയില്‍ 220,000 കാറുകളും യു.എസില്‍ 1 മില്യണ്‍ കാറുകളും ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 25,000 സെല്‍ഫ് ഡ്രിവന്‍ കാറുകള്‍ വാടകയ്ക്ക് ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും എതു സ്ഥലത്തുനിന്നും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സൂംകാര്‍ വാടകയ്‌ക്കെടുക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Branding