ഏഴ് ശതമാനം വരുമാന വളര്‍ച്ചയുമായി വാള്‍മാര്‍ട്ട് ഇന്ത്യ

ഏഴ് ശതമാനം വരുമാന വളര്‍ച്ചയുമായി വാള്‍മാര്‍ട്ട് ഇന്ത്യ

 

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍മാരായ വാള്‍മാര്‍ട്ട് സ്‌റ്റോര്‍സിന്റെ ഇന്ത്യന്‍ യൂണിറ്റ് ഏഴു ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ വില്‍പ്പന 34 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ 15 മാസം അവസാനിക്കുമ്പോള്‍ 3,996.8 കോടിയുടെ വില്‍പ്പനയാണ് വാള്‍മാര്‍ട്ട് ഇന്ത്യ നേടിയത്. 2014 ഡിസംബറില്‍ 12 മാസത്തെ കണക്കനുസരിച്ച് ഇത് 2,991 രൂപയായിരുന്നു. ഇതേ കാലയളവിലെ കമ്പനിയുടെ നഷ്ട്ടം 232.2 കോടിയില്‍ നിന്നും 140.4 കോടിയായി കുറഞ്ഞിട്ടുണ്ട്.

രണ്ടു വര്‍ഷത്തിനുശേഷം ആഗ്രയില്‍ വാള്‍മാര്‍ട്ട് പുതിയ ഒരു സ്റ്റോര്‍ തുറന്നിരുന്നു. ഇതോടെ വാള്‍മാര്‍ട്ട് സ്‌റ്റോറുകളുടെ എണ്ണം 21 ആയി. കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയെ പിന്തുണയ്ക്കുക, വനിതാ സംരംഭകര്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, നവസംരംഭകര്‍, കര്‍ഷകര്‍ എന്നിവരെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘനയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നതിലും സന്തോഷമുണ്ടെന്നും വാള്‍മാര്‍ട്ട് ഇന്ത്യ സിഇഒ കൃഷ് അയ്യര്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 50 സ്‌റ്റോറുകള്‍ ആരംഭിക്കുമെന്ന് വാള്‍മാര്‍ട്ട് അറിയിച്ചു.

മൂന്നു വര്‍ഷം മുമ്പ് മികച്ച വില നിരവാരത്തിലുള്ള ആധുനിക ഹോള്‍സെയില്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഭാരതിയുടെ ഹോള്‍സെയില്‍ ബിസിനസിന്റെ 50 ശതമാനം വാങ്ങാന്‍ വാള്‍മാര്‍ട്ട് ധാരണയാകുകയും 200 ഈസിഡേ റീട്ടെയല്‍ സറ്റോറുകളുമായി ഉണ്ടായിരുന്ന ഫ്രാന്‍ഞ്ചീസ് ആന്‍ഡ് സപ്ലൈയുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം വാള്‍മാര്‍ട്ട് വില്‍പ്പനക്കാര്‍, സ്ഥാപനങ്ങള്‍, കിരാന സ്‌റ്റോറുകള്‍ എന്നിവയ്ക്കു മാത്രമാണ് വാള്‍മാര്‍ട്ട് വില്‍ക്കുന്നത്. കരാര്‍ റദ്ദാക്കിയത് കമ്പനിയുടെ ആകെ വരുമാനത്തെ ബാധിക്കുകയും വരുമാനം 32 ശതമാനം കുറയുകയും ചെയ്തിരുന്നു.

Comments

comments

Categories: Slider, Top Stories