ഉസൈന്‍ ബോള്‍ട്ട് ബൊറൂസിയ ഡോര്‍ട്മുണ്ടിലേക്ക്

ഉസൈന്‍ ബോള്‍ട്ട് ബൊറൂസിയ ഡോര്‍ട്മുണ്ടിലേക്ക്

ബൊറൂസിയ: ജമൈക്കന്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനൊപ്പം ചേരാനൊരുങ്ങുന്നു. ബോര്‍ട്ട്മുണ്ടിനൊപ്പം ഉസൈന്‍ ബോള്‍ട്ട് പരിശീലനം നടത്തുന്നുണ്ടെന്ന വാര്‍ത്ത ക്ലബിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ഹാന്‍സ് ജോക്കിം വാറ്റ്‌സ്‌കെ സ്ഥിരീകരിക്കുകയും ചെയ്തു.

വാര്‍ത്ത സത്യമാണെന്നും എന്നാല്‍ ഇതിന് പിന്നില്‍ യാതൊരുവിധ മാര്‍ക്കറ്റിംഗ് താത്പര്യങ്ങളില്ലെന്നും വാറ്റ്‌സ്‌കെ വ്യക്തമാക്കി. ബൊറൂസിയയുടെയും ബോള്‍ട്ടിന്റേയും സ്‌പോണ്‍സര്‍മാരായ ജര്‍മന്‍ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ പ്യൂമയുടെ പ്രസിഡന്റ് ജോണ്‍ ഗുള്‍ഡെനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ക്ലബ് അധികൃതര്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.

ഉസൈന്‍ ബോള്‍ട്ട് ഡോര്‍ട്മണ്ടിനൊപ്പം പരിശീലിക്കുന്നത് മഹത്തായ കാര്യമാണെന്നും എന്നാല്‍ ഭാവിയില്‍ ബോള്‍ട്ടിനെ കളത്തിലിറക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും വാറ്റ്‌സ്‌കെ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ഒളിംപ്ക്‌സ് മത്സരങ്ങൡ നിന്നും ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കിയ താരമാണ് ഉസൈന്‍ ബോള്‍ട്ട്. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

Comments

comments

Categories: Sports, Trending