ദുബായി വ്യവസായി മുഹമ്മദ് അലബര്‍ ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു

ദുബായി വ്യവസായി മുഹമ്മദ് അലബര്‍ ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു

 

ദുബായ്: ദുബായിലെ പ്രമുഖ വ്യവസായിയും എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാനുമായ മുഹമ്മദ് അലബര്‍ ഒരു ബില്യണ്‍ ഡോളറിന്റെ ഇ-കൊമോഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ചായിരുക്കും ഇ-കൊമേഴ്‌സ് സൈറ്റ് തുടങ്ങുക. സൗദി അറേബ്യന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്), മറ്റ് സ്വകാര്യ നിക്ഷേപകര്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുന്നത്.

നൂണ്‍ ഡോട്ട് കോം എന്ന പേരില്‍ ആരംഭിക്കുന്ന ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ 50 ശതമാനം ഓഹരി സൗദി സോവ്‌റിന്‍ വെല്‍ത്ത് ഫണ്ടിനായിരിക്കും. ബാക്കി 50 ശതമാനം തനിക്കും മറ്റ് സ്വകാര്യ കമ്പനികള്‍ക്കുമായിരിക്കുമായിരിക്കുമെന്ന് മുഹമ്മദ് അലബര്‍ ദുബായില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് ആഗോളതലത്തിലാക്കാനുള്ള പദ്ധതിയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ അത്ര ജനകീയമായിട്ടില്ലെന്നും കമ്പനികള്‍ നിലനില്‍പ്പിനായുള്ള മത്സരത്തിലാണെന്നും അല്‍ബര്‍ ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം ജനുവരിയോടെ നൂണ്‍ ഡോട്ട് കോം സൗദി അറേബ്യയില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് 2017 ന്റെ മധ്യത്തോടെ ഈജിപ്ത്, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ലക്ഷ്യമുണ്ട്. 20 മില്യണ്‍ ഉല്‍പ്പന്നങ്ങള്‍ നൂണ്‍ ഡോട്ട് കോമില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുമെന്ന് അലബര്‍ അറിയിച്ചു. കാഷ് ഓണ്‍ ഡെലിവറിയായും ഓണ്‍ലൈന്‍ പേമെയ്ന്റായും ഉല്‍പ്പന്നങ്ങള്‍ നൂണ്‍ ഡോട്ട് കോമിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഫോദില്‍ ബെഞ്ച്വറിക്ക പറഞ്ഞു.

Comments

comments

Categories: Entrepreneurship