കരിയറില്‍ തുടര്‍ച്ചയായി നക്ഷത്ര തിളക്കം

കരിയറില്‍ തുടര്‍ച്ചയായി നക്ഷത്ര തിളക്കം

500-logoതുടര്‍ച്ചയായി 31 വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സൂസി ജോര്‍ജ് എറണാകുളം സര്‍ക്കിളിന്റെ ഹെഡായി ചുമതലയേറ്റത് കഴിഞ്ഞ മെയിലാണ്. ബാങ്കിംഗ് സംബന്ധമായ എല്ലാ മാനദണ്ഡങ്ങളിലും മികവു പുലര്‍ത്തുന്ന എറണാകുളം സര്‍ക്കിള്‍ കഴിഞ്ഞ രണ്ട് ക്വാര്‍ട്ടറുകളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്

പരാജയമെന്തെന്നറിയാത്ത, അപരാജിതയായ സുവര്‍ണ ജേതാവാണ് സൂസി ജോര്‍ജ്. ഹൈക്കോടതി ജഡ്ജിയാവണമെന്ന മോഹവുമായാണ് പാലാ സ്വദേശിനിയായ സൂസി എറണാകുളം ലോ കോളേജില്‍ നിന്ന് സ്വര്‍ണ മെഡലോടെ നിയമപഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ വൈകാതെ ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ടെസ്റ്റ് പാസായി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലോ ഓഫീസറായി ചേരാനായിരുന്നു നിയോഗം. 31 വര്‍ഷം മുമ്പ് 1985-ല്‍ ബാങ്കില്‍ ജോയിന്‍ ചെയ്ത കാലം മുതല്‍ മുഴുവന്‍ ശ്രദ്ധയും, സമര്‍പ്പണവും പ്രൊഫഷനില്‍ മാത്രം. വിജയത്തിന്റെ ജൈത്രയാത്രയില്‍ തൊടുപുഴ സ്വദേശിയായ എം.ടി ജോര്‍ജുമായി വിവാഹം. സുപ്രീംകോടതിയില്‍ കേരളാ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായിരുന്നു എം ടി ജോര്‍ജ് .’നിശ്ചയമില്ലാത്ത നാളെകളെക്കുറിച്ച് സ്വപ്‌നം കാണുന്നതിനേക്കാള്‍ ഇന്നുചെയ്യുന്ന പ്രവൃത്തികളില്‍ പരമാവധി മികവ് കൈവരിക്കുക എന്നതാണെന്റെ പോളിസി ‘ സൂസി ജോര്‍ജ് പറയുന്നു. ഇതുതന്നെയാണ് നിരവധിതവണ ബാങ്കിന്റെ സ്റ്റാര്‍ പെര്‍ഫോമര്‍ അവാര്‍ഡ് സ്വന്തമാക്കിയ സൂസി ജോര്‍ജിന്റെ പ്രൊഫഷണല്‍ മികവിന്റെ രഹസ്യവും. ബാങ്കിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ക്ലബില്‍ അംഗമായ ഇവര്‍ അധികാരമേറ്റെടുത്ത ശേഷം എറണാകുളം സര്‍ക്കിള്‍ വന്‍ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ക്വാര്‍ട്ടറുകളിലും ബാങ്കിംഗ് മേഖലയിലെ എല്ലാ പാരാമീറ്റുകളിലും മികവ് കൈവരിച്ച ഇന്ത്യയിലെ ഒരേ ഒരു സര്‍ക്കിളാണ് എറണാകുളം.
”എനിക്കു മുന്നില്‍ ഒരു റോള്‍ മോഡലില്ല. എന്നാല്‍ എന്റെ സീനിയര്‍ ഓഫീസേഴ്‌സിന്റെ പല രീതികളില്‍ നിന്നും ഞാന്‍ വിജയമാതൃകകള്‍ കണ്ടെത്താറുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തന മികവിലൂടെ സ്വയം റോള്‍ മോഡലാവുക, അവരെ ഒപ്പം നിര്‍ത്തുക, ഇതാണെന്റെ രീതി,” സൂസി ജോര്‍ജ് പറയുന്നു.
സോഷ്യല്‍ മീഡിയയെ വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കുപരിയായി പ്രൊഫഷണല്‍ ടൂള്‍ ആയി കാണുന്ന ഒരു ഫ്യൂച്ചറിസ്റ്റിക്ക് ലീഡര്‍ കൂടിയാണ് സൂസി ജോര്‍ജ്. ഉന്നത മാനേജ്‌മെന്റിന്റെ നയ തീരുമാനങ്ങള്‍ അറിയുക, അത് സഹപ്രവര്‍ത്തകരോട് കമ്യൂണിക്കേറ്റ് ചെയ്യുക, കാലതാമസമില്ലതെ തന്നെ അവ നടപ്പിലാക്കുക തുടങ്ങി മികവിന്റെ വഴിയിലേക്കുള്ള ടൂള്‍ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയെ സൂസി ജോര്‍ജ് ഉപയോഗിക്കുന്നത്.

Comments

comments

Categories: FK Special