ദുബായ് ബോളിവുഡ് പാര്‍ക്കില്‍ ഷാറൂഖിന്റെ റാ വണ്‍ റൈഡ്

ദുബായ് ബോളിവുഡ് പാര്‍ക്കില്‍ ഷാറൂഖിന്റെ റാ വണ്‍ റൈഡ്

 

കൊച്ചി: ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോട്ടിന്റെ ഭാഗമായ ബോളിവുഡ് പാര്‍ക്കിലേക്ക് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന ഷാറൂഖ് ഖാന്റെ റാ വണ്‍ 4ഡി-യില്‍ എത്തുന്നു. റൈഡ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് ഷാറൂഖ് ഖാന്‍ തന്നെയാണ്. ശേഖര്‍ സ്റ്റുഡിയോയില്‍ നടക്കുന്നതു പോലെയുള്ള ഷൂട്ടിംഗ് അനുഭവമാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക എന്ന് ഷാറൂഖ് ഖാന്‍ പറയുന്നു.

ദില്‍ ദഡക്‌നേ നെ ദോ, തലാഷ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് റീമ കാഗ്റ്റി ആണ് റാ വണ്‍ റൈഡിന്റെ സംവിധായിക. ബോളിവുഡിലെ പ്രഗത്ഭ ഡിസൈനര്‍മാരുടേയും തിരക്കഥാകൃത്തുക്കളുടേയും നിര്‍മാതാക്കളുടേയും സഹകരണത്തോടെയാണ് റാ വണ്‍ റൈഡ് പൂര്‍ത്തിയാക്കിയത്.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ പ്രതീക് സുബ്രഹ്മണ്യം, ശേഖര്‍ സുബ്രഹ്മണ്യം, വില്ലന്‍ റാ വണ്‍, രക്ഷകന്‍ ജി വണ്‍ എന്നിവരെ റൈഡില്‍ പ്രേക്ഷകര്‍ക്ക് കാണാം. ബോളിവുഡ് ഫിലിം സ്റ്റുഡിയോസിനുള്ളില്‍ ഹാള്‍ ഓഫ് ഫിറോസ് സോണിലാണ് റാ വണ്‍ അണ്‍ലീഷ്ഡ് റൈഡ് 4ഡി-യില്‍ ഒരുക്കിയിരിക്കുന്നത്.
ഒപ്പം കൃഷ് – ഹീറോസ് ഫ്‌ളൈറ്റും സജ്ജമാക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്ക് 285 ദിര്‍ഹവും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 245 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. 16 ലേറെ റൈഡുകളാണ് ഇവിടെ ഉള്ളത്. വാര്‍ഷിക പാസിന്റെ വില 755 ദിര്‍ഹമാണ്.

Comments

comments

Categories: Movies, Trending

Related Articles