എടിഎമ്മുകളില്‍ 500, 2000 രൂപ നോട്ട് ഇന്ന് മുതല്‍

എടിഎമ്മുകളില്‍ 500, 2000 രൂപ നോട്ട് ഇന്ന് മുതല്‍

ന്യൂഡെല്‍ഹി : പുതിയ 500, 2000 രൂപ ബാങ്ക് നോട്ടുകള്‍ ഇന്ന് മുതല്‍ എടിഎം മെഷീനുകളിലൂടെ ലഭ്യമായി തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പണം ലഭിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും തുറന്നിടുകയെന്നതിനാണ് സര്‍ക്കാര്‍ പഥമ പരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമ്പത്തിക സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. രാജ്യവ്യാപകമായി കൂടുതല്‍ മൈക്രോ എടിഎമ്മുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ 500ന്റെ നോട്ടുകള്‍ ഇന്നലെ ഡെല്‍ഹിയിലെ ബാങ്കുകളില്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നു മുതല്‍ കേരളത്തിലെ ബാങ്കുകളിലും 500 രൂപയുടെ പുതിയ നോട്ടുകള്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എടിഎമ്മുകളില്‍ നിന്നു പിന്‍വലിക്കാവുന്ന പണം 2500 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും പുനഃക്രമീകരിച്ച എടിഎമ്മുകളില്‍ മാത്രമാണ് ഇത് നിലവില്‍ സാധ്യമായിട്ടുള്ളത്.

പുതിയ 500 രൂപയുടെ നോട്ടുകല്‍ കൂടി സുഗമമമാകുന്നതോടെ രൂക്ഷമായ പണ ദൗര്‍ലഭ്യത്തിനും ചില്ലറക്ഷാമത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Slider, Top Stories