മൈതാനത്ത് പോരടിച്ച് ക്രിക്കറ്റ് താരങ്ങള്‍

മൈതാനത്ത് പോരടിച്ച് ക്രിക്കറ്റ് താരങ്ങള്‍

 

കൊല്‍ക്കത്ത: ടീം ഇന്ത്യ മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജയും അശോക് ദിന്‍ഡയും തമ്മില്‍ മൈതാനത്ത് വാക്കേറ്റവും കയ്യാങ്കളിയും. രഞ്ജി ട്രോഫിയില്‍ ബംഗാള്‍ ടീമിലെ അംഗങ്ങളായ ഇരുവരും പരിശീലന വേളയിലാണ് പരസ്പരം കലഹിച്ചത്.

പരിശീലനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ കളിക്കവെ ദിന്‍ഡ തൊടുത്ത പന്ത് ഓജയുടെ ചെവിക്കരികിലൂടെ കടന്നുപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പന്ത് കൊണ്ടിരുന്നെങ്കില്‍ പരിക്കേല്‍ക്കുമായിരുന്നുവെന്ന് കാണിച്ച് ഓജ ഇതിനെതിരെ ഉയര്‍ന്ന സ്വരത്തില്‍ സംസാരിച്ചു.

ഇതില്‍ പ്രകോപിതനായ ദിന്‍ഡ, ഓജയോട് തട്ടിക്കയറി. തുടര്‍ന്ന് പ്രഗ്യാന്‍ ഓജ ദിന്‍ഡയെ മൈതാനത്ത് തള്ളിയിട്ടതോടെ രംഗം വഷളായി. പിന്നീട് ആക്രമിക്കാനൊരുങ്ങിയ ഇരു താരങ്ങളെയും സഹ കളിക്കാര്‍ പിടിച്ച് മാറ്റുകയായിരുന്നു.

Comments

comments

Categories: Sports