കൊറിയന്‍ റെയ്ല്‍വെ നെറ്റ്‌വര്‍ക്ക് അതോറിറ്റിയുമായി സഹകരിക്കുന്നു

കൊറിയന്‍ റെയ്ല്‍വെ നെറ്റ്‌വര്‍ക്ക് അതോറിറ്റിയുമായി സഹകരിക്കുന്നു

റയ്ല്‍വേ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ജീവനക്കാരെ സഹായിക്കുന്നതിനുമായി കൊറിയന്‍ റെയ്ല്‍വെ ഡിപ്പാര്‍ട്ട്‌മെന്റ് നെറ്റ്‌വര്‍ക്ക് അതോറിറ്റി(കെആര്‍എന്‍എ)യുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി കെആര്‍എന്‍എ കൊണ്ടുവരുന്ന ലോകത്തിലെ ആദ്യത്തെ എല്‍ടിഇ-ആര്‍ മൊബീല്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കിന്റെ വിതരണക്കാരായി നോക്കിയയെ തെരഞ്ഞെടുത്തു. ദക്ഷിണകൊറിയയില്‍ 2018 ല്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്‌സിന് മുന്നോടിയായി വോന്‍ജുവിനും ഗാങ്ജ്‌നെന്‍കിനും ഇടയിലുള്ള റെയ്ല്‍വേ ലൈനിലായിരിക്കും നെറ്റ്‌വര്‍ക്ക് വിന്യസിക്കുക. കൊറിയയിലെയും മറ്റു പല രാജ്യങ്ങളിലെയും റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തിനും അറ്റകുറ്റപണികള്‍ക്കുമുള്ള ചുമതല വഹിക്കുന്നത് കെആര്‍എന്‍എയാണ്. 4ജി എല്‍ടിഇ ടെക്‌നോളജിയുടെ പതിപ്പായ എല്‍ടിഇ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് കെആര്‍എന്‍എയുടെ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

പദ്ധതിക്കാവശ്യമായ റേഡിയോ അക്‌സെസ് നെറ്റ്‌വര്‍ക്ക് (റാന്‍) ബേസ് സ്‌റ്റേഷന്‍, മൊബീല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കായുള്ള നോക്കിയയുടെ വിഷ്വലൈസ്ഡ് നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറായ നെറ്റ്ആക്റ്റ് എന്നിവ നോക്കിയ വിതരണം ചെയ്യും. മൊബീല്‍ ബ്രോഡ്ബാന്റ് ടെക്‌നോളജി പൊതുജന സേവനത്തിനായി ഉപയോഗിക്കുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ദക്ഷിണകൊറിയെന്നും കെആര്‍എന്‍എയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൊറിയയിലെ നോക്കിയ തലവന്‍ ആന്‍ഡ്രൂ കോപ് പറഞ്ഞു.

Comments

comments

Categories: Branding