കല്‍പ്പാത്തി രഥോല്‍സവം: ആകര്‍ഷകമായ സ്റ്റാളൊരുക്കി ജീജാസ്

കല്‍പ്പാത്തി രഥോല്‍സവം:  ആകര്‍ഷകമായ സ്റ്റാളൊരുക്കി ജീജാസ്

 

പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോല്‍സവം നടക്കുന്ന വിശ്വനാഥസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ഒരുക്കിയിരിക്കുന്ന ജീജാസ് എന്റര്‍പ്രൈസിന്റെ സ്റ്റോള്‍ നിരവധി പേരെ ആകര്‍ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, വിവിധയിനം സുഗന്ധവ്യജ്ഞനങ്ങള്‍, ബസുമതി, ആട്ട, ഗോതമ്പ്‌പൊടി, സാമ്പാര്‍കൂട്ട്, രസക്കൂട്ട്, വിവിധയിനം അച്ചാറുകള്‍ തുടങ്ങി പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന ഗുണമേന്‍മയേറിയ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ജീജാസ് ഒരുക്കുന്നത്. ഞായറാഴ്ച്ച ആരംഭിച്ച രഥോല്‍സവം ഇന്ന് സമാപിക്കും.

ജീജ കണ്ണന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ കല്ലേക്കാട് ആസ്ഥാനമായാണ് ജീജാസ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ആറിനായിരുന്നു ജീജ എന്റര്‍പ്രൈസസ് പ്രവര്‍ത്തനം തുടങ്ങിയത്. കയറ്റുമതി ഗുണനിലവാരത്തിലുള്ള മുളകാണ് ആദ്യമായി കമ്പനി വിപണിയിലെത്തിച്ചത്. മകന്റെ പേരില്‍ തുടങ്ങിയ നവനീത് ഡിസ്ട്രിബ്യൂട്ടേഴ്‌സിലൂടെയാണ് ജീജാസ് വിപണനം നടത്തുന്നത്. നടിമാരായ ഊര്‍മ്മിളാ ഉണ്ണിയും മേഘ്‌ന വിന്‍സെന്റുമാണ് ജീജാസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍.

കേരളത്തിലെ പതിനാല് ജില്ലകളിലും ശക്തമായ സാന്നിധ്യമറിയിക്കാന്‍ തയാറെടുക്കുന്ന കമ്പനിക്ക് കേരളത്തിനു പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. തമിഴ്‌നാട്ടില്‍ നവനീത് ഡിസ്ട്രിബ്യൂട്ടേഴ്‌സിലൂടെയായിരിക്കും കറിപൗഡറുകളെത്തിക്കുകയെന്നും മറ്റു സംസ്ഥാനങ്ങളില്‍ മറ്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ സഹായം തേടാനുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ജീജ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്റ്റര്‍ ജീജ കണ്ണന്‍ പറയുന്നു.

Comments

comments

Categories: Branding