ഇന്ത്യയും ഭൂട്ടാനും ഉഭയകക്ഷി വ്യാപാര കരാര്‍ പുതുക്കി

ഇന്ത്യയും ഭൂട്ടാനും  ഉഭയകക്ഷി വ്യാപാര  കരാര്‍ പുതുക്കി

 

ന്യൂഡെല്‍ഹി: ഇന്ത്യയും ഭൂട്ടാനും പുതിയ ഉഭയകക്ഷി വ്യാപാര കരാറില്‍ ഒപ്പുവച്ചു. നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കരാര്‍.
കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമനും ഭൂട്ടാന്‍ സാമ്പത്തിക കാര്യ മന്ത്രി എച്ച് ഇ തെങ്കെയ് ലിയോന്‍പോയുമാണ് കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവച്ചത്.
നിക്ഷേപം, സഞ്ചാര മാര്‍ഗ്ഗം തുടങ്ങി ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഇരു മന്ത്രിമാരും ചര്‍ച്ച നടത്തി.
നിലവിലെ നടപടികള്‍ ലളിതമാക്കി, ഭൂട്ടാനിലെ വ്യാപാര മേഖലയ്ക്ക് കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ തുറന്നുകൊടുക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഇന്ത്യ- ഭൂട്ടാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കരാര്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
1972 ലാണ് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ആദ്യ വാണിജ്യ- വ്യാപാര കരാറില്‍ ഒപ്പുവച്ചത്. പിന്നീട് ഈ കരാര്‍ നാലു തവണ പുതുക്കിയിരുന്നു. 2006 ജൂലൈ 28 നാണ് ഇതിനു മുന്‍പ് കരാര്‍ പുതുക്കിയത്. 2016 ജൂലൈ 29 വരെ ആ കരാറിന് കാലാവധിയുണ്ടായിരുന്നു.

Comments

comments

Categories: Business & Economy