അന്താരാഷ്ട്ര വാണിജ്യമേള

അന്താരാഷ്ട്ര വാണിജ്യമേള

ന്യുഡെല്‍ഹി: മുപ്പത്തിയാറാമത് അന്താരാഷ്ട്ര വാണിജ്യമേള(ഐഐടിഎഫ്)ക്ക് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ എന്നതാണ് ഇത്തവണത്തെ മേളയുടെ വിഷയം. 27 രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം കമ്പനികളാണ് വാണിജ്യമേളയില്‍ പങ്കെടുക്കുന്നത്. ഈ മാസം 27 വരെയാണ് വാണിജ്യമേള നടക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഇ-കൊമേഴ്‌സ്, മൊബീല്‍ സര്‍വീസ് എന്നിവ ഇ-ഗവേണന്‍സിന്റെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നും ജിഡിപി വളര്‍ച്ചയ്ക്ക് ഇവ കാര്യമായ സംഭാവന നല്‍കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സര്‍ക്കാര്‍ അടുത്തിടെ നടപ്പിലാക്കിയ ഇ-ഗവേണന്‍സ് പദ്ധതികള്‍ പൊതുജനസേവന പരിപാടികള്‍ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ പല മേഖലകളുടെയും ഉല്‍പ്പാദക കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതിക്ക് ദോഷം വരാത്ത കൂടുതല്‍ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താന്‍ രാജ്യത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി പോലുള്ള പുതിയ സംരംഭങ്ങള്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ബിസിനസ് സാധ്യതകള്‍ വര്‍ധിപ്പിക്കാനും സഹായിക്കും. വാണിജ്യമേളയെ ‘മെഗാ പ്രൊജക്ഷന്‍ ഓഫ് ദ ന്യൂ ഇന്ത്യ’ എന്നു വിശേഷിപ്പിച്ച രാഷ്ട്രപതി ഐഐടിഎഫ് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ നവീകരണത്തിന് വഴിയൊരുക്കുമെന്ന് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Branding