ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീ ഹാമില്‍ട്ടണിന്

ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീ ഹാമില്‍ട്ടണിന്

സാവോ പോളോ: ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടണിന് ജയം. മെഴ്‌സിഡസിലെ സഹതാരമായ നിക്കോ റോസ്ബര്‍ഗിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ ഒന്നാമതെത്തിയത്. റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പന്‍ മൂന്നാം സ്ഥാനത്തുമെത്തി.

ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ വിജയിച്ചതോടെ ഫോര്‍മുല വണ്‍ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമായി. സീസണില്‍ അബുദാബി ഗ്രാന്‍ഡ് പ്രീ മാത്രം ബാക്കി നില്‍ക്കെ 367 പോയിന്റുമായി നിക്കോ റോസ്ബര്‍ഗാണ് കിരീട സാധ്യതയില്‍ മുന്നില്‍.

അബുദാബി ഗ്രാന്‍ഡ് പ്രീയില്‍ മൂന്നാം സ്ഥാനത്തെത്തിയാലും റോസ്ബര്‍ഗിന് കിരീടം സ്വന്തമാക്കാം. സീസണില്‍ ഒന്‍പത് വിജയങ്ങള്‍ നേടിയ ഹാമില്‍ട്ടണിന് 355 പോയിന്റാണ്. 246 പോയിന്റുമായി റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോയാണ് മൂന്നാം സ്ഥാനത്ത്.

Comments

comments

Categories: Sports