നോട്ട് പിന്‍വലിക്കല്‍: ജ്വല്ലറികള്‍ കഴിഞ്ഞ നാല് ദിവസത്തെ സ്‌റ്റോക് നല്‍കണം

നോട്ട് പിന്‍വലിക്കല്‍:  ജ്വല്ലറികള്‍ കഴിഞ്ഞ നാല് ദിവസത്തെ സ്‌റ്റോക് നല്‍കണം

 

മുംബൈ : രാജ്യത്തെ പ്രമുഖ ആഭരണശാലാ ഉടമകള്‍ കഴിഞ്ഞ നാല് ദിവസത്തെ സ്വര്‍ണശേഖരത്തിന്റെ കണക്ക് സമര്‍പ്പിക്കണമെന്ന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് (ഡിജിസിഇഐ) നിര്‍ദേശിച്ചു. കഴിഞ്ഞ നാല് ദിവസത്തെ ഓപ്പണിംഗ് സ്റ്റോക്ക്, ക്ലോസിംഗ്, ആകെ വില്‍പ്പന എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് നല്‍കേണ്ടതെന്ന് ഡിജിസിഇഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കണക്കുകള്‍ സമര്‍പ്പിക്കാത്ത ആഭരണശാലകള്‍ സെന്‍ട്രല്‍ എക്‌സൈസ് നിയമപ്രകാരം നടപടി നേരിടേണ്ടിവരും. 500, 1000 ബാങ്ക്‌നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ട് രാത്രിക്കുശേഷം നിരവധി പേര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഇഐ നിര്‍ദേശം വന്നിരിക്കുന്നത്. ഇത്തരത്തില്‍ സ്വര്‍ണം വാങ്ങിയത് കള്ളപ്പണമുപയോഗിച്ചാണെങ്കില്‍ ആഭരണവ്യാപാരികളുടെ പക്കല്‍ കള്ളപ്പണം ഉണ്ടാകാമെന്നും ഇക്കാര്യം പരിശോധിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.

ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയെടുക്കുക മാത്രമല്ല, അന്വേഷണ ഏജന്‍സിയെക്കൊണ്ട് കേസെടുപ്പിക്കുമെന്നും ഡിജിസിഇഐ അറിയിച്ചു. ശരിയായ രീതിയില്‍ വില്‍പ്പന നടത്തിയവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡിജിസിഇഐ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories