കാന്‍സര്‍ പ്രതിരോധ പ്രചാരണം: കായംകുളത്ത് പെണ്‍കുട്ടിള്‍ മുടി ദാനം ചെയ്തു

കാന്‍സര്‍ പ്രതിരോധ പ്രചാരണം:  കായംകുളത്ത് പെണ്‍കുട്ടിള്‍ മുടി ദാനം ചെയ്തു

കായംകുളം: കാന്‍സര്‍ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായി മുടി ദാന പരിപാടി സംഘടിപ്പിച്ചു. സന്നദ്ധ സംഘടന ചേതനയുടെ പ്രചാരണ പരിപാടിയാണ് ആശാകിരണം. പരിപാടിയില്‍ നിരവധി പെണ്‍കുട്ടികള്‍ മുടി ദാനം ചെയ്യാന്‍ സന്നദ്ധരായി. തൃശൂര്‍ അമല കാന്‍സര്‍ സെന്റര്‍, കാരിറ്റാസ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

യു പ്രതിഭാ ഹരി എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. 100 ഓളം സ്ത്രീകള്‍ പരിപാടിയില്‍ മുടി ദാനം ചെയ്‌തെന്ന് സംഘടനാ ഡയറക്റ്റര്‍ ഫാ. ബിന്നി നെടുംപുറത്ത് പറഞ്ഞു. പുന്നംമൂട് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ മുടി ആശുപത്രി അധികൃതര്‍ക്ക് നല്‍കുമെന്ന് സംഘടനാ പ്രവര്‍ത്തകര്‍ അറിയിച്ചു.

Comments

comments

Categories: Women