ബ്രിട്ടാനിയ ബേക്കറി വിഭാഗം ശക്തിപ്പെടുത്തും

ബ്രിട്ടാനിയ ബേക്കറി വിഭാഗം  ശക്തിപ്പെടുത്തും

ന്യൂഡെല്‍ഹി: പ്രമുഖ ഭക്ഷ്യ കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ബേക്കറി വിഭാഗത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ തയാറെടുക്കുന്നു. സമ്പൂര്‍ണ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മാതാക്കളാകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്,

വൈവിധ്യത്തിന് കമ്പനി ശ്രമിക്കുകയാണ്. ബേക്കറി വിഭാഗത്തിലാണ് ആദ്യമിത് നടപ്പിലാക്കുക. വരുന്ന കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യും – ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ വരുണ്‍ ബെറി വ്യക്തമാക്കി.
ധാന്യങ്ങളടങ്ങിയ ബാര്‍, ഫ്രഞ്ച് റോള്‍ തുടങ്ങിയ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് വിലയിരുത്തല്‍ നടക്കുന്നു. ഇത്തരത്തിലെ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബേക്കറി വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് ലോഞ്ച് ചെയ്യില്ല. കൃത്യമായ സമയക്രമം പാലിച്ചു മാത്രമേ വിപണിയിലെത്തിക്കുകയുള്ളു. പാല്‍ ഉല്‍പ്പന്നങ്ങളുടെകാര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നും ബെറി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding