കാഷ്‌ലെസ് സൗകര്യമൊരുക്കി ബജാജ് ഫിന്‍സര്‍വ്വ് ഇഎംഐ കാര്‍ഡുകള്‍

കാഷ്‌ലെസ് സൗകര്യമൊരുക്കി ബജാജ് ഫിന്‍സര്‍വ്വ് ഇഎംഐ കാര്‍ഡുകള്‍

ജീവിതത്തിലാവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും കാഷ്‌ലെസ് ആയി വാങ്ങാന്‍ സൗകര്യമൊരുക്കgന്ന ഇഎംഐ കാര്‍ഡുമായി പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സര്‍വ്വ് രംഗത്തെത്തി. ഉപഭോക്തൃ വസ്തുക്കള്‍, ഫര്‍ണീച്ചര്‍, ചെരുപ്പ്, കണ്ണടകള്‍, പല ചരക്ക് തുടങ്ങി എന്തും വാങ്ങുമ്പോള്‍ നല്‍കാനുള്ള തുക പ്രതിമാസ തവണകളായി മാറ്റുന്ന രീതിയാണ് എക്‌സിസ്റ്റിങ് കാര്‍ഡ് ഐഡന്റിഫിക്കേഷന്‍ എന്ന ഇഎംഐ കാര്‍ഡുകളിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനായുള്ള മിക്കവാറും ഇടപാടുകളില്‍ ഡൗണ്‍പെയ്‌മെന്റ് നല്‍കേണ്ടതില്ല. മറ്റുള്ളവയില്‍ നൂറു രൂപ വരെയെന്ന കുറഞ്ഞ തുകമാത്രം ആദ്യം നല്‍കിയാല്‍ മതി. കാഷ് ലെസ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു പിന്തുണയായാണ് ബജാജ് ഫിന്‍സര്‍വ്വ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Comments

comments

Categories: Branding