ഇന്ത്യന്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ അബുദാബി

ഇന്ത്യന്‍ വ്യവസായങ്ങളെ  ആകര്‍ഷിക്കാന്‍ അബുദാബി

 

ഇന്ത്യന്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ അബുദാബി വന്‍ ഇളവുകള്‍ ഒരുക്കുന്നു. അമ്പത് വര്‍ഷത്തേക്ക് നികുതി ഒഴിവാക്കല്‍, പൂര്‍ണ ഉടമസ്ഥാവകാശം തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇന്ത്യന്‍ ബിസിനസ് ലോകത്തിന് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് (എഡിജിഎം) നല്‍കുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രമാക്കി അബുദാബിയെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. സംരംഭങ്ങള്‍ ക്ഷണിക്കുന്നതിലേക്കായി എഡിജിഎമ്മിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വ്യവസായികളുമായി അവര്‍ ചര്‍ച്ച നടത്തിവരുന്നു.

Comments

comments

Categories: Business & Economy