ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ച് അഭിഷേക് ബച്ചന്‍

ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ച് അഭിഷേക് ബച്ചന്‍

 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നടന്ന കളിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്ത മികച്ച പ്രകടനത്തെയും കളി കാണുന്നതിനായി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയ ആരാധകരെയും അഭിനന്ദിച്ച് ബോളിവുഡ് നടനും ചെന്നൈയിന്‍ ക്ലബിന്റെ സഹ ഉടമയുമായ അഭിഷേക് ബച്ചന്‍.

അഭിഷേക് ബച്ചന്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്. കൊച്ചി സ്‌റ്റേഡിയത്തിലെ ഗാലറിയുടെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച കളി കാഴ്ച്ചവെച്ചതിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന അഭിഷേക് കൊച്ചിയിലെ വൈദ്യുത തരംഗമുണര്‍ത്തുന്നതുപോലുള്ള ആരാധകര്‍ എല്ലാ സ്‌റ്റേഡിയത്തിലും ഉണ്ടായാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ വളരുമെന്നും പറഞ്ഞു.

Comments

comments

Categories: Sports