ലേക്‌ഷോറില്‍ ശ്വാസകോശരോഗ വാരാചരണ ക്യാമ്പ്

ലേക്‌ഷോറില്‍ ശ്വാസകോശരോഗ വാരാചരണ ക്യാമ്പ്

 

കൊച്ചി: രോഗം മൂലമുള്ള മരണകാരണങ്ങളില്‍ നാലാമത്തേതായ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് (സിഒപിഡി) ദിനാചരണത്തിന്റെ ഭാഗമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ പള്‍മനോളജി, ഫിസിയോതെറാപ്പി വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം നവംബര്‍ 16ന് നടക്കും. പ്രധാനമായും പുകവലി, പരിസര മലിനീകരണം തുടങ്ങിയ കാരണങ്ങളാല്‍ പൊതുവില്‍ 40 വയസ്സിനു മുകളിലുള്ളവരെ ബാധിക്കുന്ന സിഒപിഡി രോഗികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

നവംബര്‍ 16 മുതല്‍ 19 വരെ നടക്കുന്ന ക്യാമ്പില്‍ പരിശോധനയും രോഗനിര്‍ണയവും ആറുമിനിറ്റ് നടത്ത പരിശോധന, എക്‌സ്‌റേ എന്നിവയ്ക്ക് 50% ഇളവും എക്കോ, ഇസിജി, രക്തപരിശോധന, എബിജി എന്നിവയ്ക്ക് 25% ഇളവും ലഭിക്കും. സിഒപിഡി രോഗ ബാധിതര്‍ക്കുള്ള ശ്വസന വ്യായാമങ്ങള്‍, രോഗത്തെ ചെറുക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ എന്നിവ പുനരധിവാസ കേന്ദ്രത്തിലെ വിദഗ്ദ്ധ ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും നേതൃത്വത്തില്‍ ലഭ്യമാകും. രോഗത്തിന്റെ പ്രധാന കാരണമായ പുകവലി നിര്‍ത്തുന്നതിനുള്ള പ്രായോഗിക ചികിത്സാ നിര്‍ദ്ദേശങ്ങളും ആവശ്യക്കാര്‍ക്ക് ലഭിക്കുന്നതാണ്. രജിസ്‌ട്രേഷന് ബന്ധപ്പെടുക: 0484277 2000, 277 2073, 99616 30000

Comments

comments

Categories: Branding