ടി-ഹബ്ബിന് ഒന്നാം പിന്നാള്‍: പുതിയതായി അഞ്ച് പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതികള്‍

ടി-ഹബ്ബിന് ഒന്നാം പിന്നാള്‍: പുതിയതായി അഞ്ച് പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതികള്‍

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പരിപാടിയോടനുബന്ധിച്ച് ആരംഭിച്ച ടി-ഹബ്ബ് ഒന്നാം വാര്‍ഷികമാഘോഷിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്യുബേറ്ററായ ടി ഹബ്ബ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പുകളെയും ഇന്നൊവേഷനെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി അഞ്ച് പ്രധാനപ്പെട്ട പാര്‍ട്ട്ണര്‍ഷിപ്പുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തെലങ്കാന ഐടി മന്ത്രി കെ ടി റാമറാവു വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ബിസിനസ് നേതാക്കളായ സൈയിന്റ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ ബിവിആര്‍ മോഹന്‍ റെഡ്ഡി, പീപുള്‍ കാപിറ്റല്‍ സ്ഥാപകനും എംഡിയുമായ ശ്രീനി രാജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

‘ടി-ഹബ്ബ് പ്രവര്‍ത്തനമാരംഭിക്കുന്ന സമയത്ത് സ്റ്റാര്‍ട്ടപ്പ് ലോകത്തില്‍ പുതിയ സംരംഭത്തിന് എന്തു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അഭിമാനകരമായ നേട്ടമാണ് ടി-ഹബ്ബ് വഴി കൈവരിച്ചതെന്ന് കെ ടി രാമറാവു പറഞ്ഞു. ഇന്ന് ലോകം ഹൈദരാബാദിനെപ്പറ്റി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. സംസ്ഥാനത്തേക്ക് ഇനിയും കൂടുതല്‍ നിക്ഷേപമാകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിനുള്ള പല കരാറുകളും ഒപ്പുവെച്ചത് കൂടാതെ പല പാര്‍ട്ണര്‍ഷിപ്പ് പരിപാടികളും കോര്‍പറേറ്റ് പാര്‍ട്ണര്‍മാരെയും ടി-ഹബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്. പിഡബ്ല്യൂസി ഇന്നൊവേഷന്‍ ഹബ്ബ് പാര്‍ട്ണര്‍ഷിപ്പ്, ടി-ഹബ്ബില്‍ കാര്‍ണീജീസ് പോളിസി ഹബ്ബ് എന്നിവ ടി-ഹബ്ബിന്റെ സ്ട്രാറ്റെജിക് പാര്‍ട്ണര്‍ഷിപ്പുകളാണ്. കോര്‍പറ്റേറ്റ് പാര്‍ട്ണര്‍ഷിപ്പ് ഡിബിഎസ് എഷ്യ ഹബ്ബ്-2 വുമായി സഹകരിച്ച് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ ഹബ്ബ് രൂപീകരിക്കാന്‍ പദ്ധതിയുണ്ട്. ഐസിആര്‍ഐഎസ്എടി, ആര്‍വിപി എന്നിവരുമായി സഹകരിച്ച് അഗ്രി-ടെക് ആക്‌സിലറേറ്റര്‍ പരിപാടിയും വിദ്യാര്‍ത്ഥി ഇന്നൊവേഷനുകള്‍ക്കായി സിഎല്‍ എജുക്കേറ്റ്-ഇന്നൊവേഷന്‍ പാര്‍ട്ണര്‍ഷിപ്പും ടി-ഹബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്.

തെലുങ്കാന സര്‍ക്കാര്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐഐടി എച്ച്, ഐഎസ്ബി, എന്‍എഎല്‍എസ്എആര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെ പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തത്തിലാണ് ടി-ഹബ്ബ് ആരംഭിക്കുന്നത്. തെലുങ്കാന ഗവര്‍ണറായ ഇഎസ്എല്‍ നരസിംഹന്‍, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, തെലുങ്കാനയിലെ ഐടി, പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായ കെ എല്‍ രാമ റാവു എന്നിവര്‍ ചേര്‍ന്നാണ് ടി ഹബ്ബിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമിട്ടത്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടന്നുക്കൊണ്ടിരിക്കുകയാണ്. 3,50,000 ചതുരശ്രയടി സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ടി ഹബ്ബിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Comments

comments

Categories: Branding