സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍ കേരള വിപണിയില്‍

സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍ കേരള വിപണിയില്‍

കൊച്ചി: സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍ കേരള വിപണിയിലെത്തി. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ മോഡല്‍ മികച്ച പെര്‍ഫോമന്‍സാണ് വാഗ്ദാനം ചെയ്യുന്നത്. 8.42 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍ മുതല്‍ 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍ വരെയുള്ള ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍ പുതിയ റാപ്പിഡിനുണ്ട്. ഒന്നര ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിനു ടിപ്‌ട്രോണിക്‌സോടു കൂടിയ ഡിഎസ്ജി ഗിയര്‍ ബോക്‌സാണ് ഏറ്റവും വലിയ പ്രത്യേകത. ബ്രില്യന്റ് സില്‍വര്‍, സില്‍ക് ബ്ലൂ, ഫ്‌ലാഷ് റെഡ് എന്നീ നിറങ്ങളാണുള്ളത്.

വൈകാരികമായ രൂപകല്‍പ്പന, ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയ സി സെഗ്മന്റിലെ ഏറ്റവും മികച്ച മോഡലാണ് ഇത് അവതരിപ്പിക്കുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ അശുതോഷ് ദീക്ഷിത് പറഞ്ഞു.

സ്‌കോഡയുടെ 2017ലെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന വിപണിയായാണ് കൊച്ചി പരിഗണിക്കപ്പെടുന്നത്. അടുത്ത വര്‍ഷം 100 ശതമാനം വളര്‍ച്ച നേടാനും വില്‍പ്പന ഇരട്ടിയാക്കാനും കമ്പനി ലക്ഷ്യമിടുന്നു. വിപണിയിലെ 70 ശതമാനവും കയ്യടക്കി പുതിയ റാപ്പിഡ് മോഡല്‍ കൊച്ചിയിലെ സ്‌കോഡയുടെ വിജയത്തിന് പ്രധാന പങ്കു വഹിക്കുമെന്നാണ് കമ്പനി അധികൃതര്‍ കരുതുന്നത്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് സ്‌കോഡ റാപ്പിഡ് എത്തിയിരിക്കുന്നത്. ഡ്യുവല്‍ എയര്‍ ബാഗുകളും എബിഎസും സ്‌കോഡയുടെ എല്ലാ നേരിയന്റുകളിമുണ്ടാകും. എന്‍ഇഡി ഡേ റണ്ണിംഗ് ലൈറ്റുകളോടുകൂടിയ ക്വാര്‍ട്‌സ്-കട് ഹെഡ്‌ലൈറ്റുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സാങ്കേതികകള്‍ ഇതിലുണ്ട്.

Comments

comments

Categories: Auto