രോഹിത് ശര്‍മയുടെ ശാസ്ത്രക്രിയ വിജയകരം

രോഹിത് ശര്‍മയുടെ ശാസ്ത്രക്രിയ വിജയകരം

 

ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ടീം ഇന്ത്യ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ തുടയെല്ലിനുള്ള ശാസ്ര്തക്രിയയ്ക്ക് വിധേയനായി.

ശാസ്ത്രക്രിയയ്ക്ക് ശേഷം രോഹിത് ശര്‍മ ആശുപത്രിയില്‍ നിന്നുള്ള ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം ശുഭകരമായി അവസാനിച്ചതില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ച അദ്ദേഹം എത്രയും പെട്ടെന്ന് ടീമില്‍ തിരിച്ചെത്തണമെന്നതാണ് ലക്ഷ്യമെന്നും ട്വീറ്റ് ചെയ്തു.

രോഹിത് ശര്‍മയുടെ ശാസ്ത്രക്രിയ വിജയിച്ചതായി ബിസിസിഐയും അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ താരത്തിന് ആശുപത്രിയില്‍ നിന്നും മാറാനാകുമെന്നതാണ് പ്രതീക്ഷയെന്നും പ്രത്യേക മെഡിക്കല്‍ സംഘം രോഹിത്തിനെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

ന്യൂസിലാന്‍ഡിനെതിരായി വിശാഖപട്ടണത്ത് നടന്ന അവസാന ഏകദിന മത്സരത്തിനിടെ റണ്‍സെടുക്കുന്നതിനായി ഓടവെയാണ് രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റത്.

Comments

comments

Categories: Sports