5,000, 10,000 രൂപ നോട്ടുകള്‍ക്ക് നീക്കമിട്ടിരുന്നു: ജയ്റ്റ്‌ലി

5,000, 10,000 രൂപ നോട്ടുകള്‍ക്ക്  നീക്കമിട്ടിരുന്നു: ജയ്റ്റ്‌ലി

 

ന്യൂഡെല്‍ഹി: 5,000, 10,000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ശുപാര്‍ശ ചെയ്തിരുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എന്നാല്‍ നോട്ടുകള്‍ വേഗം ലഭ്യമാക്കാന്‍ 2,000 രൂപയുടേത് മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായത്രയും 2,000 രൂപ നോട്ടുകള്‍ ഇപ്പോള്‍ ബാങ്കുകളില്‍ ലഭ്യമാണ്. ഒരുപക്ഷേ എല്ലാവരും 2,000 രൂപ നോട്ടുകള്‍ കൈപ്പറ്റാന്‍ തുടങ്ങിയാല്‍, ബാങ്കിനു പുറത്ത് കൂടുതല്‍ ക്യൂ ഉണ്ടാവില്ല. അതോടൊപ്പം പുതിയ 1,000 രൂപ നോട്ടുകള്‍ അനുവദിക്കണമെങ്കില്‍ അതും ചെയ്യും- ജയ്റ്റ്‌ലി പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ജന്‍ധന്‍ യോജന എക്കൗണ്ടില്‍ 300 കോടി രൂപയോളം നിക്ഷേപമുണ്ടായി. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിനുശേഷം ചില സ്ഥലങ്ങൡ നിരവധി കടകള്‍ രാത്രിയും തുറന്നുവച്ച് കള്ളപ്പണം പൂഴ്ത്തി സ്വര്‍ണ്ണം വാങ്ങുന്നതിന് അവസരമൊരുക്കി. അതുപോലെ പണം തിരികെ ലഭിക്കുന്ന റെയ്ല്‍വെ ടിക്കറ്റുകള്‍ വാങ്ങുന്നതിനും വലിയ തുക നല്‍കി- അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി, ധനമന്ത്രി, ധനമന്ത്രാലയത്തിലെ ഒന്നു രണ്ടു ഉദ്യോഗസ്ഥര്‍, ആര്‍ബിഐ എന്നിവര്‍ക്കു മാത്രമെ 500, 1,000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിനെപ്പറ്റി അറിവുണ്ടായിരുന്നുള്ളു. അതീവ രഹസ്യ സ്വഭാവമുള്ള ഈ നീക്കം ചോരുമെന്നതിനാലാണ് നോട്ട് പിന്‍വലിക്കുന്നതിന് വേണ്ടത്ര മുന്നൊരുക്കം നടത്താതിരുന്നതെന്നും ജയ്റ്റ്‌ലി വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories