കാഴ്ച്ച പരിമിതരുടെ രണ്ടാമത് 20 ട്വന്റി ലോകകപ്പ്: രാഹുല്‍ ദ്രാവിഡ് ബ്രാന്റ് അംബാസിഡര്‍

കാഴ്ച്ച പരിമിതരുടെ രണ്ടാമത് 20 ട്വന്റി ലോകകപ്പ്: രാഹുല്‍ ദ്രാവിഡ് ബ്രാന്റ് അംബാസിഡര്‍

ബെംഗളൂരു: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന കാഴ്ച്ച പരിമിതരുടെ രണ്ടാമത് ടി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുത്തു. ദ്രാവിഡ് കാഴ്ച്ച പരിമിതരുടെ 20 ട്വന്റി ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായത് കാഴ്ച്ച പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിക്കറ്റിനും പ്രചോദനം നല്‍കുമെന്ന് സി എ ബി ഐ സീനിയര്‍ വൈസ് പ്രസിഡന്റും സി എ ബി കെ ജനറല്‍ സെക്രട്ടറിയുമായ രജനീഷ് ഹെന്‍ഡ്രി പറഞ്ഞു.

ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ദ്രാവിഡ് പ്രതികരിച്ചു. ക്രിക്കറ്റില്‍ വലിയ കഴിവുള്ളവരാണ് കാഴ്ച്ച പരിമിതരായ താരങ്ങള്‍. അവരുടെ ഉള്ളിലുള്ള കഴിവിനെ അവര്‍ പൂര്‍ണമായും ഉപയോഗിക്കുന്നു. ഇത് ലോകത്തിന് തന്നെ പ്രചോദനം നല്‍കുന്നുണ്ട്. കാഴ്ച്ചയുണ്ടായിട്ടും സ്വന്തം കഴിവ് കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് മാതൃകയാണ് താരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ജനുവരി 28 മുതല്‍ ഫെബ്രുവരി 12 വരെ ഇന്ത്യയിലാണ് മത്സരം. ഉദ്ഘാടന മത്സരം ന്യൂഡല്‍ഹിയിലും ഫൈനല്‍ ബംഗളൂരുവിലും നടക്കും. ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നേപ്പാള്‍, ന്യൂസിലാന്റ്, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. കൊച്ചിയുള്‍പ്പെടെ രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളില്‍ മത്സരം നടക്കും. ഫെബ്രുവരി അഞ്ച്, ഏഴ് ദിവസങ്ങളിലാണ് കൊച്ചിയിലെ മത്സരം.

Comments

comments

Categories: Sports