ഓയോ കൊച്ചിയില്‍ പുതിയ ഓഫിസ് ആരംഭിച്ചു

ഓയോ കൊച്ചിയില്‍ പുതിയ ഓഫിസ് ആരംഭിച്ചു

 

കൊച്ചി: ദക്ഷിണേന്ത്യയില്‍ നിന്നുള്ള വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റുകയും ഇവിടെ തങ്ങളുടെ സാന്നിധ്യം വിപുല മാക്കു കയും ചെയ്യുക ലക്ഷ്യമിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഓയോ കൊച്ചിയില്‍ വിപുലമായ പുതിയ ഓഫിസ് ആരംഭിച്ചു. സംസ്ഥാന തലസ്ഥാനം തിരുവനന്തപുരമായിരിക്കുമ്പോഴും ബിസിനസ്, ഉല്ലാസ യാത്രകളുടെ പ്രധാന കേന്ദ്രം കൊച്ചിയാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളുടെ വലിയ തോതിലുള്ള വരവാണ് ഈ നഗരത്തിലേക്കുള്ളത്. എറണാകുളം മെഡിക്കല്‍ സെന്ററിനു സമീപം 2000 ചതുരശ്ര അടിയിലായാണ് ഓയോ ഓഫിസ്.

നിലവാരമുള്ള താമസ സൗകര്യത്തിനായി കൊച്ചിയില്‍ നിന്ന് തങ്ങള്‍ക്ക് വലിയ തോതിലുള്ള ആവശ്യമാണ് നേരിടേണ്ടി വരുന്നതെന്നും അതുകൊണ്ടു തന്നെ കൊച്ചിയില്‍ പുതിയ ഓഫീസിലൂടെ തങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്തുകയാണെന്നും ഓയോ ദക്ഷിണ മേഖലാ മേധാവി ബുര്‍ഹാനിദ്ദീന്‍ പിതാവാല ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു പുറമെ ബിസിനസ് യാത്രക്കാരുടെ ഒരു കേന്ദ്രം കൂടിയാണ് കൊച്ചി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ വിപണി വിഹിതം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എ സി ഫ്‌ളാറ്റ്, സ്‌ക്രീന്‍ ടിവി, സൗജന്യ വൈ-ഫൈ, കോംപ്ലിമെന്ററി പ്രഭാത ഭക്ഷണം എന്നീ അഞ്ചു വാഗ്ദാനങ്ങളുമായി 2013 മെയ് മാസത്തില്‍ ഗുഡ്ഗാവിലാണ് ഓയോ അവതരിപ്പിച്ചത്. നിലവില്‍ ഓയോ കൊച്ചിയില്‍ 150 ഹോട്ടലുകളിലായി ആയിരത്തിലേറെ എ സി മുറികള്‍ ലഭ്യമാക്കുന്നു ണ്ട്. തിരുവനന്തപുരം, മൂന്നാര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നാന്നൂറോളം ഹോട്ടലുകളിലായി 3000- ത്തില്‍ ഏറെ മുറികളും ലഭ്യമാക്കിയിട്ടുണ്ട്.

Comments

comments

Categories: Branding
Tags: Kochi, office, OYO