സംസ്ഥാനത്ത് നവംബര്‍ 30 വരെ പിഴ ഈടാക്കില്ല

സംസ്ഥാനത്ത്  നവംബര്‍ 30 വരെ പിഴ ഈടാക്കില്ല

 

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിലേക്ക് വ്യക്തികളും കുടുംബങ്ങളും അടയ്‌ക്കേണ്ട നികുതികള്‍ക്കും ഫീസുകള്‍ക്കും നവംബര്‍ 30 വരെ പിഴ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 500, 1000 കറന്‍സി നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അടയ്‌ക്കേണ്ട നികുതികള്‍, വൈദ്യുതി ബില്ല്, വെള്ളക്കരം, പരീക്ഷാ ഫീസുകള്‍ തുടങ്ങിയവക്കുള്ള പിഴയാണ് ഒഴിവാക്കിയത്. മോട്ടോര്‍ വാഹന വകുപ്പില്‍ വാഹന ഉടമകള്‍ അടയ്‌ക്കേണ്ട നികുതികള്‍ക്കും ഈ മാസം 30 വരെ പിഴ ഈടാക്കില്ല. എന്നാല്‍ വാറ്റ്, എക്‌സൈസ് ഡ്യൂട്ടി എന്നിവയ്ക്ക് ഇത് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Comments

comments

Categories: Slider, Top Stories

Related Articles