ഇനി പിടിവീഴുന്നത് സ്വര്‍ണത്തില്‍

ഇനി പിടിവീഴുന്നത് സ്വര്‍ണത്തില്‍

കൊച്ചി: കറന്‍സി നോട്ട് അനധികൃതമായി സൂക്ഷിച്ചവര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചതിനു ശേഷം മോദി സര്‍ക്കാര്‍ ഇനി ലക്ഷ്യമിടുന്നത് സ്വര്‍ണം വാങ്ങിക്കൂട്ടിയവരെ. കഴിഞ്ഞ ദിവസം ജപ്പാന്‍ സന്ദര്‍ശനത്തിനിടെ മോദി നടത്തിയ പ്രസ്താവന ഇതിനുള്ള സൂചനയാണെന്നു വ്യക്തം. ഇനിയും ശക്തമായ നടപടി തുടരുമെന്നാണ് മോദി ജപ്പാന്‍ സന്ദര്‍ശനത്തില്‍ പറഞ്ഞത്.

ഇന്ത്യയുടെ ധനക്കമ്മിക്കു കാരണമാകുന്നത് സ്വര്‍ണം അധികം ഇറക്കുമതി ചെയ്യുന്നതു കൊണ്ടാണ്. ഓരോ വര്‍ഷവും സ്വര്‍ണത്തിന്റെ ഇറക്കുമതി വര്‍ധിച്ചു വരുന്നുമുണ്ട്. ഈ പ്രവണത വരും വര്‍ഷങ്ങളിലും തുടരുമെന്നത് ഏറെക്കുറെ ഉറപ്പാണ്.

മറ്റൊരു കാര്യമെന്തെന്നു വച്ചാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പലരും പ്രയോജനപ്പെടുത്തുന്നത് സ്വര്‍ണ നിക്ഷേപത്തെയാണ്. ഇത്തരം സാഹചര്യം രാജ്യത്തിന്റെ വികസനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. കറന്‍സി നോട്ടുകള്‍ പോലെ തന്നെ അപകടകരമാണ് സ്വര്‍ണം. അതുകൊണ്ടു തന്നെ കള്ളപ്പണത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്ന മോദി സര്‍ക്കാര്‍, അധികം താമസിയാതെ തന്നെ സ്വര്‍ണത്തിലും ഭൂമി ഇടപാടുകളിലും എന്‍ആര്‍ഐ പണം, വിവിധ എന്‍ജിഒകളുടെ മറവില്‍ തട്ടിപ്പ് നടത്തുന്നവരെയും ട്രസ്റ്റുണ്ടാക്കി ചാരിറ്റിയുടെ മറവില്‍ കോടികള്‍ സമ്പാദിക്കുന്നവരെയും ഉന്നമിടുമെന്ന് ഉറപ്പ്.

Comments

comments

Categories: Politics, Slider